വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി
text_fieldsകോഴിക്കോട്: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ഈ മാസം 25ന് ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് മാറ്റിവെച്ചായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. മാറ്റിവെച്ചതിനുള്ള കാരണം വ്യക്തമല്ല.
ടൗണ്‍ഷിപ്പിലെ വീടുകൾ 1000 ചതുരശ്ര അടി വിസ്‌തൃതിയിലുള്ളതാണ്. നിലവില്‍ ഒറ്റനില വീടാണിതെങ്കിലും ഭാവിയില്‍ മുകളിലെ നില പടുത്തുയര്‍ത്താം. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, ലിവിങ് റൂം, ഡൈനിംഗ് റൂം, സ്റ്റഡി റൂം, അടുക്കള, സ്റ്റോര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ വീടുകളിലുണ്ട്. ശക്തമായ ഭൂകമ്പങ്ങളെ പോലും പ്രതിരോധിക്കുന്ന വിധത്തിലാണ് വീടുകളുടെ നിര്‍മ്മാണം. ആർസിസി (റീഇൻഫോഴ്‌സ്ഡ് സിമന്‍റ് കോൺക്രീറ്റ്) ഫൗണ്ടേഷനുകളിലാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പ പ്രതിരോധത്തിനുള്ള ഷിയർ ഭിത്തികൾ, പ്ലീത്ത് ബിം, റൂഫ് ബിം, ലിന്‍റലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നവര്‍ക്ക് ഏഴ് സെന്‍റ് സ്ഥലത്തിന്‍റെ പട്ടയം, വൈദ്യുതി- കുടിവെള്ള കണക്ഷന്‍ എന്നിവ ഉറപ്പാക്കിയാണ് കൈമാറുന്നത്. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 410 വീടുകളുടെയും പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതോടെ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് വൈദ്യുതി കണക്ഷന്‍ മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രം കൈമാറും. 410 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ, മുണ്ടക്കൈ-ചൂരൽമല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകും
2024 ജൂലൈ 30ന് മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

