Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടുവ ആക്രമിച്ചതറിഞ്ഞ് കുഴഞ്ഞുവീണയാൾ മരിച്ചു

text_fields
bookmark_border
കടുവ ആക്രമിച്ചതറിഞ്ഞ് കുഴഞ്ഞുവീണയാൾ മരിച്ചു
cancel

സുൽത്താൻബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു. വാകേരി മരമാല ​കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്.

ഇന്നലെ വാ​കേ​രി കൂ​ട​ല്ലൂ​ര്‍ മ​രോ​ട്ടി​ത്ത​ട​ത്തി​ല്‍ പ്ര​ജീ​ഷി​നെ (ച​ക്കാ​യി-36) ക​ടു​വ കടിച്ചുതിന്ന് കൊലപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞയുടൻ കുഴഞ്ഞുവീണ കൃഷ്ണനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണപ്പെട്ടത്.

ശ​നി​യാ​ഴ്ച രാ​വി​ലെ വാ​ഹ​ന​വു​മാ​യി വീ​ട്ടി​ൽ​നി​ന്ന് 300 മീ​റ്റ​റോ​ളം ദൂ​ര​ത്തു​ള്ള സ്വ​കാ​ര്യ തോ​ട്ട​ത്തി​ല്‍ പു​ല്ല​രി​യാ​ന്‍ പോ​യപ്പോഴാണ്​ പ്ര​ജീ​ഷിനെ കടുവ കൊന്നത്. വൈ​കുന്നേരമായിട്ടും തിരിച്ചുവരുന്നത് കാ​ണാ​താ​യ​തോ​ടെ മാ​താ​വ് അ​യ​ല്‍വാ​സി​ക​ളോ​ട് വി​വ​രം പ​റ​യുകയായിരുന്നു. തു​ട​ർ​ന്ന് സ​ഹോ​ദ​ര​നും അ​യ​ൽ​വാ​സി​യും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ടു​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​രെ ക​ണ്ട​തോ​ടെ കാ​ട്ടി​ലേ​ക്ക് മ​റ​ഞ്ഞു. ഇ​ട​തു തു​ട​യു​ടെ​യും ത​ല​യു​ടെ​യും ഭാ​ഗ​ങ്ങ​ൾ ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃതദേഹം. പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്റെ​യും ശാ​ര​ദ​യു​ടെ​യും മ​ക​നാ​ണ് പ്ര​ജീ​ഷ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ജീ​ഷ്, ജി​ഷ.

വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവ പാഞ്ഞടുത്ത സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wayanad tiger attack: Man dies of heart attack
Next Story