കൂട്ടബലാത്സംഗം: കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതം
text_fieldsവെള്ളമുണ്ട: ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂട്ടുപ്രതികൾക് കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. വെള്ളമുണ്ട പൊലീസ് സറ്റേഷൻ പരിധിയിലെ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട ്ടബലാത്സംഗം ചെയ്തുവെന്ന പരാതിയിന്മേൽ മാനന്തവാടി ചെറ്റപ്പാലം പള്ളി വളപ്പിൽ മുനീറിനെ (28) പൊലീസ് കഴിഞ്ഞദിവസം അറസ റ്റുചെയ്തിരുന്നു.
പ്രതിയെ മാനന്തവാടി കോടതിയിൽ ഹാജരാക്കി. വെള്ളമുണ്ട സ്വദേശിയായ 26കാരിയെ കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ കാണാനില്ലായിരുന്നു. അതേത്തുടർന്ന് കേസ് രജിസറ്റർചെയ്ത് അന്വേഷണം നടന്നുവരുന്നതിനിടെ ശനിയാഴ്ച അർധരാത്രിക്ക് വീടരികിൽ യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
യുവതിയുടെ വീടിനരികിൽ രാത്രി സമയത്ത് സംശയാസ്പദമായി കണ്ട മുനീറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. തുടർ അന്വേഷണത്തിനായി കേസ് മാനന്തവാടി ഡിവൈ.എസ്.പിക്ക് കൈമാറി.
