Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒളിച്ചുതാമസിക്കാൻ...

ഒളിച്ചുതാമസിക്കാൻ അവരെത്തുന്നു; വഴിയടച്ച്​ വയനാട്​

text_fields
bookmark_border
ഒളിച്ചുതാമസിക്കാൻ അവരെത്തുന്നു; വഴിയടച്ച്​ വയനാട്​
cancel

വൈത്തിരി: കോവിഡ്​ പടർന്നുപിടിക്കു​േമ്പാൾ വയനാട്ടിലും ജനം ആശങ്കയിലാണ്​. ഇതുവരെ കോവിഡ്​ ബാധ ജില്ലയിൽ സ്​ഥിര ീകരിക്ക​പ്പെട്ടില്ലെങ്കിലും അതിനുള്ള വഴികൾ തുറക്കാൻ അന്യജില്ലകളിൽനിന്ന്​ ചിലർ ഒളിച്ചെത്തു​േമ്പാൾ വയനാട്​ പഴുതടച്ച നിരീക്ഷണത്തിലാണ്​. കോവിഡ്​ കാലത്ത്​ പ്രവാസലോകത്തുനിന്ന്​ പറന്നിറങ്ങുന്ന ചിലരാണ്​ വയനാടിനെ താവളമാക്കാൻ ചുരംകയറിയെത്തുന്നത്​. മലപ്പുറം, കോഴിക്കോട്​ ജില്ലകളിൽനിന്നാണ്​ ഇത്തരക്കാരുടെ ഒഴുക്ക്​. മറ്റു രാജ്യങ്ങളിൽനിന്നെത്തുന്നവർ കുറച്ചുദിവസം വീടുകളിലോ മറ്റോ സമ്പർക്ക വിലക്കിൽ കഴിയണമെന്ന്​ കർശന നിർ​േദശമുള്ളപ്പോഴ​ാണ്​ അതിനൊരുങ്ങാതെ ഉല്ലാസത്തിനായി വയനാട്ടിലേക്ക്​ കടക്കുന്നത്​. ഇവി​െട റിസോർട്ടുകളിലോ ഹോം സ്​റ്റേകളിലോ താമസിച്ച്​ ലഹരി ഉപയോഗം ഉൾപെടെ നിരീക്ഷണകാലം ആസ്വാദ്യമാക്കാനാണ്​ ഇക്കൂട്ടരെത്തുന്നത്​.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലക്കിടിയിലും മേപ്പാടിയിലും ഹോംസ്​റ്റേകളിൽ തമ്പടിച്ച്​ ലഹരി ഉപയോഗിച്ചുവന്ന രണ്ടുകൂട്ടരെ പൊലീസ് പിടികൂടിയിരുന്നു. ലക്കിടിയിൽ നിന്നും പിടികൂടിയ യുവാക്കളിൽ ഒരാൾ വിദേശത്തുനിന്നും എത്തിയ ആളായിരുന്നു. കൊടുവള്ളി സ്വദേശികളായ ഇവരിൽ നിന്നും വൈത്തിരി പൊലീസ്​ കഞ്ചാവ് പിടിച്ചെടുത്തു. ഇത് കഴിഞ്ഞാണ് മേപ്പാടിക്കടുത്ത മൂപ്പൈനാട് ഹോംസ്‌റ്റേയിൽ താമസിച്ച രണ്ട്​ ഖത്തർ പ്രവാസികളടക്കം ആറുപേർ പിടിയിലായത്.

വിദേശത്തുനിന്നും, പ്രത്യേകിച്ച് ഗൾഫിൽ നിന്നുമെത്തുന്ന മലയാളികൾ കൂട്ടമായെത്തി ലഹരി ഉപയോഗത്തിനും വയനാട്ടിൽ ഇടം കണ്ടെത്തുകയാണ്​. ജില്ലയുടെ ഉൾപ്രദേശങ്ങളിലാണ്​ അധികം റിസോർട്ടുകളും ഹോംസ്​റ്റേകളും. പൊലീസി​​െൻറ കണ്ണെത്താ ദൂരത്തായതുകൊണ്ടാണ് ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്. ഒരു മാസത്തേക്കടക്കമുള്ള കാലയാളവുകളിലേക്ക്​ വീടുകളളോ മറ്റോ വാടകക്ക്​ ലഭിക്കുമോയെന്ന​േന്വഷിച്ച്​ ​പലരും കഴിഞ്ഞ രണ്ടാഴ്​ചക്കിടെ വയനാട്ടിലെത്തിയിട്ടുണ്ട്​. നിരീക്ഷണത്തിൽനിന്ന്​ മുങ്ങി നിരവധി പേർ വയനാട്ടിലെത്തുന്നതായി സൂചന ലഭിച്ചതോടെയാണ്​ ജില്ല ഭരണകൂടം വയനാട്ടിലേക്കുള്ള പ്രവേശനത്തിന്​ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - Wayanad put certain restrictions
Next Story