Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകര്‍ണാടകയില്‍...

കര്‍ണാടകയില്‍ വാഹനാപകടം: വയനാട് സ്വദേശി മരിച്ചു

text_fields
bookmark_border
obit shaji wayand
cancel
camera_alt

ഷാ​ജി

ക​ല്‍പ​റ്റ: ക​ര്‍ണാ​ട​ക​യി​ലെ ന​ഞ്ച​ൻ​കോ​ട് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ചെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. മു​ട്ടി​ല്‍ കൊ​ള​വ​യ​ല്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ ഷാ​ജി​യാ​ണ് (54) മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു ക​ര​ണി നെ​ല്ലി​ക്കു​ന്നേ​ല്‍ ബെ​ന്നി​ക്ക് പ​രി​ക്കേ​റ്റു.

മൈ​സൂ​രു​വി​ന​ടു​ത്തു​ള്ള ഇ​ഞ്ചി കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഷാ​ജി​യും ബെ​ന്നി​യും സ​ഞ്ച​രി​ച്ച ജീ​പ്പ് റോ​ഡ് ഡി​വൈ​ഡ​റി​ല്‍ ത​ട്ടി മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്.

പ്രത്യ​ക്ഷ​ത്തി​ല്‍ ഷാ​ജി​ക്ക് കാ​ര്യ​മാ​യ പ​രി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ജെ.​ജെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തി​നു പി​ന്നാ​ലെ ശ്വാ​സ​ത​ട​സ്സം ഉ​ണ്ടാ​വു​ക​യും മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. കാ​പ്പി വ്യാ​പാ​രി​യും മി​ല്ലു​ട​മ​യു​മാ​ണ് ഷാ​ജി. സേ​വ്യ​ര്‍-​മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍ഡ് മു​ന്‍ മെം​ബ​ര്‍ നി​ഷ​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: സെ​വി​ന്‍ ഷാ​ജി, ടോം​സ്, ജെ​യ്‌​സ് ഷാ​ജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accident
News Summary - Wayanad native dies in Karnataka car accident
Next Story