Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ ബൈക്ക് ലോറിയിലിടിച്ച് വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

text_fields
bookmark_border
കർണാടകയിൽ ബൈക്ക് ലോറിയിലിടിച്ച് വയനാട് സ്വദേശിക്ക് ദാരുണാന്ത്യം
cancel

കൽപറ്റ: കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പിണങ്ങോട് വാഴയിൽ അസ്‌ലം-റഹ്മത്ത് ദമ്പതികളുടെ മകൻ മമ്മദ് റസാത്ത് (23) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് അപകടം. റസാത്ത് ഓടിച്ച ബൈക്ക് ലോറിയിലും ടവേരയിലും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റസാത്ത് അപകട സ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തിനെ മൈസൂരു റെയിൽവേ സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് ബൈക്ക് അപകടത്തിൽപെടുന്നത്.

വിദേശത്തായിരുന്ന റസാത്ത് മൂന്നുദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ബന്ധുക്കൾ ബേഗൂരിൽ എത്തി. ബേഗൂർ ആശുപത്രിയിലാണ് മൃതദേഹമുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad native dies after bike hits lorry in Karnataka
Next Story