Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമക്കിമല ഭൂമിതട്ടിപ്പ്:...

മക്കിമല ഭൂമിതട്ടിപ്പ്: വാളാട് വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

text_fields
bookmark_border
മക്കിമല ഭൂമിതട്ടിപ്പ്: വാളാട് വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
cancel

കല്‍പ്പറ്റ: വയനാട് മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്പെഷ്യൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ. വില്ലേജ് ഓഫീസർ രവിയെ ആണ് വയനാട് ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടർ പറഞ്ഞു. തന്‍റെ അധികാര പരിധിക്കു പുറത്തുള്ള ഭൂമിയിലാണ് വില്ലേജ് ഓഫീസർ ഇടപെട്ടതെന്നും കലക്ടർ വ്യക്തമാക്കി. 

തവിഞ്ഞാൽ വില്ലേജിലെ മക്കിമലയിൽ സൈനികർക്ക് സര്‍ക്കാര്‍ കൊടുത്ത സ്ഥലം ഭൂമാഫിയ തട്ടിയെടുത്തത് വാർത്താ ചാനൽ പുറത്തു വിട്ടിരുന്നു. വ്യാജ രേഖകളും അധാരവുമുണ്ടാക്കി 1084 ഏക്കറാണ് ഭൂമാഫിയ കൈവശപ്പെടുത്തിയത്. പട്ടയ രേഖകള്‍ നശിപ്പിച്ചും കരം സ്വീകരിച്ചും കയ്യേറ്റക്കാര്‍ക്ക് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായും ചാനൽ റിപ്പോർട്ടി വ്യക്തമാക്കിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newsmalayalam newsMakkimala Land ScamValadu Village Officer
News Summary - Wayanad Makkimala Land Scam: Valadu Special Village Officer Suspended -Kerala News
Next Story