Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉരുൾദുരന്തം: വാണിജ്യ കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം; ആശങ്കയൊഴിയാതെ ഉടമകൾ

text_fields
bookmark_border
54 പേ​രു​ടെ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ 150ഓ​ളം വാ​ട​ക ക​ട​മു​റി​ക​ളു​ണ്ടാ​യി​രു​ന്നു, എ​ന്നാ​ൽ സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ കു​റ​വ്
landslide
cancel
camera_alt

മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്ന്

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ലാ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല. കെ​ട്ടി​ട ന​മ്പ​ർ ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന സം​രം​ഭ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​മാ​ണ് ഉ​ട​ൻ ആ​രം​ഭി​ക്കു​ക. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ​പെ​ടാ​ത്ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ മൂ​ലം പു​റ​ത്താ​കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

കെ​ട്ടി​ട ന​മ്പ​ർ ഇ​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ, പെ​ർ​മി​റ്റോ ലൈ​സ​ൻ​സോ ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ, പെ​ർ​മി​റ്റോ ലൈ​സ​ൻ​സോ ആ​വ​ശ്യ​മി​ല്ലാ​തി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​സ​ക്ത​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ​ട്ടി​ട ന​മ്പ​റു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ടി​ക വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യും ഇ​ത് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് വി​ത​ര​ണം ചെ​യ്യു​ക​യെ​ന്നും തു​ട​ർ​ന്ന് ന​മ്പ​ർ ഇ​ല്ലാ​ത്ത​വ​യു​ടെ​യും ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​വ​യു​ടെ​യും കേ​സു​ക​ൾ വി​ശ​ദ​മാ​യി പ​ഠി​ച്ച് ആ​വ​ശ്യ​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

2024 ജൂ​ലൈ 30ന് ​പു​ല​ര്‍ച്ചെ 1.15നും ​മൂ​ന്നു​മ​ണി​ക്കും ഇ​ട​ക്കു​ണ്ടാ​യ ഉ​രു​ള്‍പൊ​ട്ട​ലി​ൽ നാ​ടൊ​ന്നാ​കെ​യാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. സാ​ധാ​ര​ണ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ വീ​ട് നി​ർ​മി​ക്കാ​ൻ വാ​ങ്ങി​യ അ​ഞ്ചും പ​ത്തും സെ​ന്റു​മ​ട​ക്കം കൃ​ഷി ചെ​യ്തു​വ​ന്ന ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ങ്ങ​ളു​മാ​ണ് ഒ​ന്നും ബാ​ക്കി​യാ​ക്കാ​​തെ ഒ​ലി​ച്ചു​പോ​യ​ത്. എ​ന്നാ​ൽ സ​ർ​ക്കാ​റി​ന്റെ ആ​ദ്യ ക​ണ​ക്കി​ൽ വീ​ടു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഉ​രു​ൾ ന​ക്കി​ത്തു​ട​ച്ച മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 10, 11, 12 വാ​ർ​ഡു​ക​ളി​ലാ​യി ഒ​രു ഏ​ക്ക​റി​ന് മു​ക​ളി​ൽ സ്ഥ​ല​മു​ള്ള 20ഓ​ളം പേ​രു​ണ്ട്. വീ​ടു​വെ​ക്കാ​നാ​യി ഉ​ള്ള​ത് വി​റ്റു​പെ​റു​ക്കി അ​ഞ്ചും പ​ത്തും സെ​ന്റും വാ​ങ്ങി​യ​വ​രു​മു​ണ്ട് -50ഓ​ളം പേ​ർ. വ​രു​മാ​നം കി​ട്ടു​ന്ന​തി​ന​നു​സ​രി​ച്ച് വീ​ടു​വെ​ക്കാ​മെ​ന്ന സ്വ​പ്നം ക​ണ്ട​വ​രാ​ണി​വ​ർ. എ​ന്നാ​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഈ ​സ്ഥ​ല​ങ്ങ​ളെ​ല്ലാം ഒ​ലി​ച്ചു​പോ​യി. 54 പേ​രു​ടെ വാ​ട​ക​കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​ൽ 150ഓ​ളം ക​ട​മു​റി​ക​ളു​ണ്ടാ​യി​രു​ന്നു. വി​പ​ണി വി​ല​യ​ട​ക്കം ക​ണ​ക്കാ​ക്കി​യാ​ൽ ഈ​യി​ന​ത്തി​ൽ 60 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും കെ​ട്ടി​ട ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

എ​ന്നാ​ൽ, മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ത്തെ 48 പേ​രു​ടെ ഉ​ട​മ​സ്‌​ഥ​ത​ത​യി​ലു​ള്ള 128 വാ​ണി​ജ്യ ക​ട​മു​റി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. അ​ർ​ഹ​രാ​യ 48 കെ​ട്ടി​ട ഉ​ട​മ​ക​ളി​ൽ​നി​ന്ന് രേ​ഖ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ഭ​ര​ണ​കൂ​ടം ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തി​ൽ 16 എ​ണ്ണം നോ ​ഗോ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തും ചൂ​ര​ൽ​മ​ല പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റെ​ടു​ക്ക​ൽ പ​രി​ധി​യി​ൽ വ​രു​ന്ന​തു​മാ​ണ്. അ​ടു​ത്ത ആ​ഴ്ച​യോ​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഉ​ട​മ​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​നാ​യി ക​ഴി​ഞ്ഞ 30ന് 5,14,50,000 ​രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ക​ല​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad Landslide Compensation Concerns
Next Story