വയനാട് ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം
text_fieldsവൈത്തിരി: വയനാട് ചുരത്തിൽ ഒൻപതാം വളവിന് താഴെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. അപകടത്തിൽ
രണ്ട് പേർക്ക ുപരിക്കേറ്റു. കഴിഞ്ഞദിവസം രാവിലെ പതിനൊന്നു മണിയോടെയാണ് കൈതപ്പൊയിലിൽനിന്നും മേപ്പാടിയിലേക്കു വിവാഹത്തിൽ പോകുകയായിരുന്ന കുടുംബം അപകടത്തിൽപെട്ടത്. കൈതപ്പൊയിൽ സ്വദേശിയായ കൈതക്കാടൻ അബ്ദുറഹിമാനാണ് (46) മരണപ്പെട്ടത്. അബ്ദുറഹിമാന്‍റെ ഭാര്യാ സഹോദരീ ഭർത്താവ് പുളിക്കൽ അബു(44 ), ഭാര്യ സംസാദ (35 ) എന്നിവർക്കാണ് പരിക്കേറ്റത്. ജീപ്പിലുണ്ടായിരുന്ന അബുവിന്റെ സഹോദര പുത്രനായ പതിനൊന്നു വയസ്സുകാരൻ പരിക്കൊന്നും ഇല്ലാതെ രക്ഷപ്പെട്ടു.
തെറ്റായ ദിശയിൽ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ട്ടപെട്ടാണ് ജീപ്പ് അറുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ചുരത്തിലൂടെ പോകുകയായിരുന്ന മാറ്റുവാഹനങ്ങളിലെ യാത്രക്കാരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ മെഡിക്കൽ കോളേജിലെത്തിച്ചു. വൈകിട്ട് ആറ് മണിയിടെയാണ് അബ്ദുറഹിമാൻ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
