നേതാക്കൾക്ക് സീറ്റില്ല കിസാൻ കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റി രാജിവെച്ചു
text_fieldsകൽപറ്റ: കിസാൻ കോൺഗ്രസ് ഭാരവാഹികൾക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ജില്ല കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു. ഞായറാഴ്ച സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടി രാജിവെച്ചിരുന്നു.
പിന്നാലെയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് ജോഷി സിറിയക്കിെൻറ നേതൃത്വത്തിൽ ജില്ല കമ്മിറ്റി അംഗങ്ങൾ രാജി സമർപ്പിച്ചത്.
ജില്ലയിലെ ഏക ജനറൽ സീറ്റായ കൽപറ്റയിൽ പുറത്തുനിന്ന് സ്ഥാനാർഥിയെ ഇറക്കുമതി ചെയ്യുന്നത് അംഗീകരിക്കാനാകില്ല. രാജിവെച്ചവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്നും ഭാവി പരിപാടികൾ സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു. കർഷകരോടും കർഷക പ്രസ്ഥാനത്തോടും കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
92 സീറ്റിൽ മത്സരിച്ചിട്ടും കർഷക നേതാക്കളിലൊരാളെപോലും കോൺഗ്രസ് പരിഗണിക്കാതിരുന്നത് കടുത്ത വിവേചനമാണ്. കൽപറ്റ കലക്ടറേറ്റിന് മുനിൽ തിങ്കളാഴ്ച രാവിലെ പ്രതിഷേധ യോഗം ചേർന്നാണ് രാജി സംസ്ഥാന നേതൃത്വത്തിന് അയച്ചുകൊടുത്തത്.
സംസ്ഥാന ഭാരവാഹികളായ വി.എൻ. ശശീന്ദ്രൻ, വി.ടി. തോമസ്, ജില്ല ഭാരവാഹികളായ ടോമി തേക്കുമല, ഒ.വി. റോയി, ബൈജു ചാക്കോ, സുലൈമാൻ അരപ്പറ്റ, ബാബു പന്നിക്കുഴി, ജോസ് കാരനിരപ്പിൽ, വിജയൻ തോം ബ്രാക്കുടി, കെ.ജെ. ജോൺ, ജോൺസൺ ഇലവുങ്കൽ, പി.ജെ. ഷാജി, ജോയി ജേക്കബ്, ജോസഫ് മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

