Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.സി.സി സെക്രട്ടറി...

ഡി.സി.സി സെക്രട്ടറി പി.കെ. അനിൽകുമാർ കോൺഗ്രസ്​ വിട്ടു; കൽപറ്റയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കും

text_fields
bookmark_border
PK Anilkumar
cancel

കൽപറ്റ: ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡി.സി.സി സെക്രട്ടറിയുമായ പി.കെ. അനിൽകുമാർ പാർട്ടിയിൽ നിന്നും രാജിവെച്ചു. പ്രാദേശിക വികാരം കോൺഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ലെന്നും എൽ.ജെ.ഡിയിൽ ചേർന്ന് പ്രവർത്തിക്കാനാണ്​ തീരുമാനമെന്നും അനിൽകുമാർ പറഞ്ഞു. ഇദ്ദേഹം കൽപറ്റയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കുമെന്നാണ്​ സൂചനകൾ.

തന്നെയും തനിക്കൊപ്പമുള്ളവരെയും പാർട്ടി നേതൃത്വം നിരന്തരമായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ്​ പാർട്ടി വിടുന്നതെന്ന്​ അനിൽകുമാർ പറഞ്ഞു. കഴിഞ്ഞ ത​ദ്ദേശ തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിത്വം ലഭിക്കാത്തതിൽ അനിലിന്​ നീരസമുണ്ടായിരുന്നു. പൊഴുതന ഡിവിഷനിൽ അനിൽ സ്​ഥാനാർഥിയാകുമെന്നായിരുന്നു കണക്കുകൂട്ടലുകളെങ്കിലും അവസാന നിമിഷം പിന്തള്ളപ്പെടുകയായിരുന്നു.

2015ൽ ജില്ല പഞ്ചായത്തിലേക്ക്​ അനിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനുമുമ്പ്​ കൽപറ്റ ​േബ്ലാക്ക്​ പഞ്ചായത്ത്​ ​പ്രസിഡന്‍റായിരുന്നു. ജില്ലയിൽ സജീവമായി നേതൃനിരയിലുണ്ടായിരുന്ന അനിൽ, ഐ.എൻ.ടി.യുസിയുടെ മുതിർന്ന നേതാവായിരുന്ന പി.കെ. ഗോപാലന്‍റെ മകനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wayanad DCC secretary PK Anilkumar resigned from party
Next Story