കോവിഡ് 19; വയനാട്ടിൽ കോവിഡ് രോഗി സഞ്ചരിച്ച പ്രദേശങ്ങള്‍ അടച്ചിടും
text_fieldsകൽപറ്റ: മാനന്തവാടി നഗരസഭ പരിധിയില്‍ അമ്പത്തിരണ്ട് വയസ്സുകാരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ ബാധിതന് സമ്പര്‍ക്കം പുലര്‍ത്തിയ പ്രദേശങ്ങള്‍ അടച്ചിടും. രോഗി സന്ദര്‍ശിച്ച നഗരസഭകളിലെയും പഞ്ചായത്തുകളിലെയും വാര്‍ഡുകളും കോളനികളുമാണ് കോവിഡ് കണ്ടൈന്മെൻറ് സോണുകളായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചത്.
മാനന്തവാടി നഗരസഭയിലെ ഏഴ്, എട്ട്, ഒമ്പത്, 10, 21, 22-ടൗണ്‍ ഏരിയ, 25, 26, 27 വാര്‍ഡുകളും, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും എടവക ഗ്രാമപഞ്ചായത്തിലെ 12, 14, 16 വാര്‍ഡുകളും, വെളളമുണ്ട ഗ്രാമപഞ്ചായത്തിലെ ഒമ്പത്,10, 11, 12 വാര്‍ഡുകളും, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത്, 17 വാര്‍ഡുകളുമാണ് അടച്ചിടുക. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ട് കോളനിയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ തച്ചമ്പത്ത് കോളനിയും കോവിഡ് കണ്ടൈന്മെൻറ് സോണുകളാണ്.
കോവിഡ് കണ്ടൈന്മെൻറുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണം തുടങ്ങിയതായി ജില്ല കലക്ടർ അദീല അബ്ദുള്ള അറിയിച്ചു. തിരുനെല്ലി പഞ്ചായത്തില്‍ ഉച്ച രണ്ട് മുതലാണ് നിയന്ത്രണം തുടങ്ങുക. പതിനാല് ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്പന നടത്തുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാന്‍ പാടുളളു. ഹോം ഡെലിവറി സംവിധാനമാണ് ഇവിടെ ഉണ്ടാവുക. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ നല്കുന്ന ഫോണ്‍ നമ്പറില്‍ പൊതുജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുളള സഹായം തേടാമെന്നും കലക്ടർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.