നവദമ്പതികളുടെ കൊലപാതകം: 300 പേരുടെ കാൽവിരലടയാളം ശേഖരിച്ചു
text_fieldsവെള്ളമുണ്ട (വയനാട്): നവദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി പൊലീസ് പ്രദേശവാസികളുടെ കാൽവിരലടയാളം ശേഖരിച്ചു. വെള്ളമുണ്ട പൊലീസിെൻറയും അന്വേഷണസംഘത്തിെൻറയും നേതൃത്വത്തിൽ പൂരിഞ്ഞി അംഗൻവാടിയിലായിരുന്നു തെളിവെടുപ്പു നടന്നത്. പന്ത്രണ്ടാം മൈൽ പ്രദേശത്തെ മുന്നൂറോളം പുരുഷന്മാരുടെ കാൽപാടുകളാണ് ശേഖരിച്ചത്.
18നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാരോട് രാവിലെ അംഗൻവാടിയിലെത്താൻ പൊലീസ് നിർദേശം നൽകിയതിെൻറ അടിസ്ഥാനത്തിലാണ് നാട്ടുകാർ എത്തിയത്. ഇരട്ടക്കൊല നടന്ന് 15 ദിവസമായിട്ടും പ്രതികളെക്കുറിച്ചുള്ള സൂചനപോലും ലഭിക്കാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് അന്വേഷണം ഊർജിതമാക്കിയത്. കൊല നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും കൊലപാതകിയെക്കുറിച്ചുള്ള ദുരൂഹത ഏറുകയാണ്. 30 അംഗങ്ങളുള്ള ആറു സ്ക്വാഡുകളായാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ആറിനാണ് പന്ത്രണ്ടാം മൈൽ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ വീട്ടിലെ കിടപ്പറയിൽ അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഇതിെൻറ ഭാഗമായാണ് നാട്ടുകാരുടെ കാൽവിരലടയാളം ശേഖരിക്കുന്നതിനായി വിളിച്ചുവരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
