ചുരവും കടന്ന് വയനാടൻ പ്രതീക്ഷകൾ
text_fieldsകൽപറ്റ: കനത്തൊരു മഴപെയ്താൽ ഒറ്റപ്പെട്ടുപോവുന്നൊരു നാട്. വിളവും വിലയും തകർന് ന് കർഷകർ നിലനിൽപിനായി ജീവൻകൊണ്ട് സമരം ചെയ്യുന്നയിടം. അടിസ്ഥാന സൗകര്യങ്ങൾ ക പ്പിനും ചുണ്ടിനുമിടയിലെന്നോണം നിരന്തരം അട്ടിമറിക്കപ്പെട്ട് അവഗണനയുടെ മലമു കളിൽ ദുരിതജീവിതം തുടരുന്നവരുടെ മണ്ണ്. അടയാളപ്പെടുത്തലുകളിൽ അരക്ഷിതബോധം മേ ൽക്കൈ നേടുന്ന ഇൗ മണ്ണിലേക്കാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതീക്ഷകളുടെ വിത് തെറിയുന്നത്.
യു.ഡി.എഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം മണ്ഡലത്തിൽ സൃഷ്ടിച്ചിട്ടുള്ള ആേവശം ചില്ലറയല്ല. സ്ഥാനാർഥി പ്രഖ്യാപനത്തിൽ ആഹ്ലാദചിത്തരായ യു.ഡി.എഫ് പ്രവർത്തകർക്കപ്പുറത്തേക്ക് മണ്ഡലത്തിലെ വലിയ രാഷ്ട്രീയ കാഴ്ചപ്പാടുകളില്ലാത്ത വോട്ടർമാരടക്കം രാഹുലിെൻറ വരവിെന സ്വാഗതം ചെയ്യുകയാണ്.
രാഹുൽ മത്സരിക്കുന്നതുകൊണ്ട് വയനാടിന് എന്താണ് നേട്ടമെന്ന ചോദ്യത്തിന് എല്ലാവർക്കുമുള്ള ഉത്തരം ഏറക്കുറെ ഒന്നുതന്നെ. അവഗണനയിൽ കഴിയുന്ന ഇൗ നാടിെൻറ ദുരിതാവസ്ഥക്ക് അൽപമെങ്കിലും അറുതിവരുത്താൻ രാഹുലിെൻറ സ്ഥാനാർഥിത്വം തുണക്കുമെന്ന ശുഭാപ്തിയിലാണ് വയനാട്ടിലെ വോട്ടർമാരിലേറെയും.
കാപ്പി, കുരുമുളക്, അടയ്ക്ക, നെല്ല് തുടങ്ങി വയനാടൻ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തിയിരുന്ന കർഷകസമൂഹം നിലനിൽപിനായി പോരാടുകയാണിന്ന്. കർഷക ആത്മഹത്യകൾ അൽപകാലത്തെ ഇടവേളക്കുശേഷം ഇൗ മണ്ണിലേക്ക് തിരിച്ചുവരുന്ന സമയത്താണ് രാഹുൽ സ്ഥാനാർഥിയായി എത്തുന്നത്. പ്രളയം നെട്ടെല്ലാടിച്ച നാട് അതു സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കരകയറാനാവാതെ മുടന്തുകയുമാണ്.
ആദിവാസി വിഭാഗക്കാർക്ക് സ്വാധീനമുള്ള വയനാട് മണ്ഡലത്തിൽ രാഹുലിെൻറ വരവിൽ അവർക്കും പ്രതീക്ഷയുണ്ട്. വടക്കേ ഇന്ത്യയിൽ ആദിവാസി വിഭാഗക്കാരുടെ പ്രശ്നങ്ങൾ സജീവമായി ഇടപെട്ടിട്ടുള്ള രാഹുലിെൻറ വയനാട്ടിലേക്കുള്ള വരവിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ആദിവാസി വനിത പ്രസ്ഥാനം സംസ്ഥാന പ്രസിഡൻറ് അമ്മിണി കെ. വയനാട് പറയുന്നു.
രാഹുലിെൻറ സ്ഥാനാർഥിത്വത്തോടെ ശ്രദ്ധാകേന്ദ്രമാവുന്ന വയനാടിന് ടൂറിസം രംഗത്ത് അത് ഗുണകരമാകും. ജില്ലയുടെ സ്വപ്നപദ്ധതിയായ നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത യാഥാർഥ്യമാവാൻ രാഹുലിെൻറ വരവ് വഴിയൊരുക്കുമെന്ന് ഇതുസംബന്ധിച്ച ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ. ടി.എം. റഷീദ് പറഞ്ഞു. രാത്രിയാത്ര നിരോധനത്തിന് പരിഹാരം കാണാനുള്ള നടപടികൾക്ക് രാഹുലിെൻറ സ്ഥാനാർഥിത്വം ആക്കം കൂട്ടും. വിദ്യാഭ്യാസ, ചികിത്സരംഗത്ത് ഏറെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന വയനാട്ടിൽ ആ മേഖലകളിൽ മികച്ച സൗകര്യങ്ങളൊരുക്കാൻ രാഹുലിന് കഴിയുമെന്ന് വിശ്വസിക്കുന്ന വോട്ടർമാർ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
