Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാടൻ കാപ്പിക്ക്​...

വയനാടൻ കാപ്പിക്ക്​ ഭൗമസൂചിക പദവി

text_fields
bookmark_border
വയനാടൻ കാപ്പിക്ക്​ ഭൗമസൂചിക പദവി
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട​ൻ റോ​ബ​സ്​​റ്റ കാ​പ്പി​ ഭൗ​മ​സൂ​ചി​ക (ജി​യോ​ഗ്ര​ഹി​ക്ക​ൽ ഇ​ൻ​ഡി​ക്കേ​ഷ​ൻ​സ് ടാ​ഗ്​) പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. ​പ​ശ്ചി​മ​ഘ​ട്ട​ത്തി​​ലെ ജൈ​വ വൈ​വി​ധ്യ​മാ​ർ​ന്ന പ​ച്ച​പ്പി​ൽ, ത​ണു​പ്പു നി ​റ​ഞ്ഞ കാ​ലാ​വ​സ്​​ഥ​യി​ൽ വ​ള​രു​ന്ന വ​യ​നാ​ട​ൻ റോ​ബ​സ്​​റ്റ കാ​പ്പി​ക്ക്​ ഭൗ​മ​ശാ​സ്​​ത്ര​പ​ര​മാ​യി ഏ​ റെ സ​വി​ശേ​ഷ​ത​ക​ളും ത​ന​തു ഗു​ണ​ങ്ങ​ളു​മു​ണ്ടെ​ന്ന നി​രീ​ക്ഷ​ണം അം​ഗീ​ക​രി​ച്ചാ​ണ്​ ഭൗ​മ​സൂ​ചി​ക പ​ദ​വി ന​ൽ​കി​യ​ത്.

കൂ​ർ​ഗി​ലെ അ​റ​ബി​ക്ക കാ​പ്പി, ചി​ക്​​മം​ഗ​ളൂ​ർ അ​റ​ബി​ക്ക കാ​പ്പി, അ​ര​കു​വാ​ലി അ​റ​ബി​ക്ക കാ​പ്പി, ബാ​ബാ​ബു​ദ​ൻ​ഗി​രി അ​റ​ബി​ക്ക കാ​പ്പി എ​ന്നി​വ​യും വ​യ​നാ​ട​ൻ റോ​ബ​സ്​​റ്റ​ക്കൊ​പ്പം ഭൗ​മ​സൂ​ചി​ക പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി. മാ​ർ​ച്ച്​ ഒ​ന്നി​നാ​ണ്​ ചെ​ന്നൈ​യി​ലെ ഭൗ​മ​സൂ​ചി​ക ഇ​ൻ​ഡി​ക്കേ​ഷ​ൻ ര​ജി​സ്ട്രി ഇ​വ​യെ പു​തു​താ​യി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

വ​യ​നാ​ട്ടി​ലെ കാ​പ്പി​യു​ടെ ത​നി​മ​യും ഗു​ണ​നി​ല​വാ​ര​വും കൃ​ഷി​രീ​തി​യു​ടെ​ പ്ര​ത്യേ​ക​ത​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ​ദ​വി​ക്ക്​ അ​പേ​ക്ഷി​ച്ച​ത്​. കേ​ര​ള​ത്തി​ലെ കാ​പ്പി ഉ​ൽ​പാ​ദ​ന​ത്തി​​െൻറ 90 ശ​ത​മാ​ന​വും വ​യ​നാ​ട്ടി​ലാ​ണ്. ജി​ല്ല​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന കാ​പ്പി​യു​ടെ 95 ശ​ത​മാ​ന​മാ​ക​െ​ട്ട, റോ​ബ​സ്​​റ്റ ഇ​ന​ത്തി​ൽ​പെ​ട്ട​തും. ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച​തോ​ടെ വി​പ​ണി​യി​ല്‍ വി​ല ഉ​യ​രു​മെ​ന്നും ക​യ​റ്റു​മ​തി​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നു​മു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ്​ ക​ർ​ഷ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsWayanad Coffee
News Summary - Wayanad Coffee Beans-Kerala News
Next Story