വയനാട് ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷം
text_fieldsവൈത്തിരി: വയനാട് ചുരത്തിൽ റോഡ് നവീകരണ പ്രവർത്തികൾ നടക്കുന്നത് മൂലമുള്ള ഗതാഗത തടസ്സം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി ചുരം ഹെയർപിൻ വളവുകൾ ടാറിട്ട നവീകരിക്കുന്ന പണികൾ നടന്നു കൊണ്ടിരിക്കുകയാണ്.
പണി നടക്കുമ്പോൾ വലിയ വാഹനങ്ങൾ നിരോധിക്കുമെന്ന് കളക്ടറുടെ ഉത്തരവുണ്ടായിരുന്നുവെങ്കിലും അമിതഭാരമുള്ള ചരക്കുലോറികളും സ്‌കാനിയ ബസ്സുകളുമടക്കം വലിയ വാഹനങ്ങളും ഇടതടവില്ലാതെ ചുരത്തിലൂടെ സഞ്ചരിക്കുന്നത് നവീകരണ പ്രവൃത്തിയെ സാരമായി ബാധിക്കുന്നുണ്ട്.
താമരശ്ശേരി പോലീസ് ചുരത്തിലുണ്ടെങ്കിലും ഗതാഗതം മൊത്തം താറുമാറായിക്കിടക്കുയാണ്. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് ഗതാഗത കുരുക്ക് രൂക്ഷമായത്. ഇപ്പോൾ എട്ടാം വളവിലാണ് ടാറിങ് പണി നടക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
