Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​മ്പ​ല​വ​യ​ലിലേത്​​...

അ​മ്പ​ല​വ​യ​ലിലേത്​​ സദാചാര ഗുണ്ടായിസം; മർദനമേറ്റ യു​വ​തി​യെ ക​ണ്ടെ​ത്തി

text_fields
bookmark_border
അ​മ്പ​ല​വ​യ​ലിലേത്​​ സദാചാര ഗുണ്ടായിസം; മർദനമേറ്റ യു​വ​തി​യെ ക​ണ്ടെ​ത്തി
cancel

അ​മ്പ​ല​വ​യ​ൽ: ടൗ​ണി​ൽ വെ​ച്ച് ആ​ൾ​ക്കൂ​ട്ടം നോ​ക്കിനി​ൽ​ക്കെ ത​മി​ഴ്‍നാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​വി​നു ം യു​വ​തി​ക്കും നേ​രി​ടേ​ണ്ടി വ​ന്ന​ത് ക്രൂ​രമ​ർ​ദ​ന​മെ​ന്ന് പൊ​ലീ​സി​ന് മൊ​ഴി. നടന്നത്​ സദാചാര ഗുണ്ടായിസമ ാണെന്നും പൊലീസ്​ പറഞ്ഞു. ലോ‍‍ഡ്ജി​ൽ ചെ​ന്ന്​ പ്ര​തി​യാ​യ സ​ജീ​വാ​ന​ന്ദ​ൻ യു​വ​തി​യെ​യും യു​വാ​വി​നെ​യും ശ ​ല്യ​പ്പെ​ടു​ത്തിയെന്നും ഇ​രു​വ​രും എ​തി​ർ​ത്ത​പ്പോ​ൾ പ​ക​യോ​ടെ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ച്ചെ​ന്നുമാ​ണ് യു​വ​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന യു​വാ​വ് ഊ​ട്ടി സ്വ​ദേ​ശി​യാ​ണെ​ന്നും സുഹൃത്താണെന്നും യു​വ​തി മൊ​ഴി ന​ൽ​കി.​ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​നിയാ​യ യു​വ​തി​യെ വ്യാ​ഴാ​ഴ്ച​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്.

അ​മ്പ​ല​വ​യ​ലി​ലെ ലോ​ഡ്ജി​ൽ താ​മ​സി​ച്ചിരുന്ന ഇവരുടെ മുറിയിൽ സ​ജീ​വാ​ന​ന്ദ​ൻ അതിക്രമിച്ച്​ കയറുകയും ഇ​രു​വ​രോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റുകയും ചെയ്​തു. ഇവർ എ​തി​ർ​ത്ത​തോ​ടെ ബ​ഹ​ള​മാ​യി. തുടർന്ന്​ ലോ​ഡ്ജ് ജീ​വ​ന​ക്കാ​രോ​ട് ഇരുവരെ​യും ഇ​റ​ക്കിവി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​വ​രെ​യും ലോ​ഡ്ജ് ജീ​വ​ന​ക്കാ​ർ പു​റ​ത്താ​ക്കിയശേ​ഷം സ​ജീ​വാ​ന​ന്ദ​ൻ ഇ​വ​രെ പി​ന്തു​ട​ർ​ന്ന് അ​മ്പ​ല​വ​യ​ൽ ടൗ​ണി​ൽ ​െവ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ യു​വ​തി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

യു​വ​തി​യോ​ട് അ​ന്വേ​ഷ​ണ​സം​ഘം ഫോ​ണി​ൽ സം​സാ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി പൊ​ലീ​സ് നേ​രി​ട്ട് യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കും. യുവാവിനെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇവർ ദമ്പതികളല്ലെന്ന്​ മനസ്സിലാക്കിയാണ്​​ സ​ജീ​വാ​ന​ന്ദ​ൻ യു​വ​തി​യോ​ട് ലോ​ഡ്ജി​ൽ ​െവ​ച്ച് അ​പ​മ​ര്യാ​ദ​യായി പെ​രു​മാ​റി​യ​ത്. അ​തേ​സ​മ​യം, സ​ജീ​വാ​ന​ന്ദ​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmoral policingmalayalam newsAmbalavayalTamil Couple
News Summary - wayanad ambalavayal moral policing-kerala news
Next Story