Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകടത്തിൽ പരിക്കേറ്റ...

അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

text_fields
bookmark_border
wayanad-accident--aslam
cancel

വൈത്തിരി: ദേശീയപാതയിൽ വൈത്തിരിക്കടുത്ത തളിപ്പുഴയിൽ ലോറിയിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് വെള് ളിമാട്കുന്ന് സ്വദേശി മുഹമ്മദ് അസ്ലമാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ചരക്കുലോറി ബൈക്കിൽ ഇടിച്ചു അസ്ലമിന് ഗുരുതര പരിക്കേറ്റിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് വൈകിട്ട് ഒൻപതു മണിയോടെ മരണത്തിനു കീഴടങ്ങി.

അപകടത്തിന് ശേഷം നിറുത്താതെ പോയ ലോറി താമരശ്ശേരി പൊലീസിന്‍റെ സഹായത്തോടെ വൈത്തിരി പൊലീസ് വയനാട് ചുരത്തിൽ വെച്ച് പിടികൂടിയിരുന്നു. മഹാരാഷ്ട്രയിൽ നിന്നും കൊച്ചി ബീവറേജസ് കോർപറേഷനിലേക്കു മദ്യവുമായി പോകുകയായിരുന്നു ലോറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad accidentkerala newsaslammalayalam news
News Summary - Wayanad Accident: Injured Bike Rider Aslam Dead -Kerala News
Next Story