ജലപാത വികസനം: മാറ്റിത്താമസിപ്പിക്കേണ്ടത് ആയിരത്തിലധികം കുടുംബങ്ങളെ
text_fieldsrepresentational image
അമ്പലത്തറ: കോവളം മുതല്‍ ചാക്കവരെയുള്ള ജലപാത വികസനത്തിന് ആയിരത്തിലധികം കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്ന് സര്‍വേ. കോവളം മുതല്‍ കാസര്‍കോട് നീേലശ്വരം വരെയുള്ള 590 കിലോമീറ്റര്‍ ദൂരം വരുന്ന പശ്ചിമതീര ജലപാതയുടെ തുടക്കം നിശ്ചയിച്ചിരുന്ന കോവളം മുതല്‍ ചാക്കവരെയുള്ള ഭാഗത്ത് കൂടുതല്‍ അനധികൃത കൈേയറ്റങ്ങള്‍ നടന്നിരിക്കുന്നതായി ജലപാതയൊരുക്കുന്നതിെൻറ ഭാഗമായി റവന്യൂ വകുപ്പ് നടത്തിയ സര്‍വേയില്‍ കെണ്ടത്തിയിരുന്നു. കൃത്യമായി ജലപാതയൊരുക്കണമെങ്കില് കൈയേറിയ ഭാഗങ്ങള്‍ തിരിച്ചുപിടിച്ച് നല്‍കണമെന്ന് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് റവന്യൂ അധികൃതര്‍ക്ക് മുന്നില്‍ കര്‍ശനനിര്‍ദേശം മുന്നോട്ടുെവച്ചതോടെയാണ് സര്‍വേ നടത്തിയത്.
സ്ഥലം വേഗത്തില്‍ തിരിച്ചുപിടിക്കാന്‍ കഴിയിെല്ലന്ന് മനസ്സിലാക്കിയതിനാലാണ് ഉൾനാടന്‍ ജലഗതാഗത വകുപ്പ് ജലപാത ആരംഭിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്ത് ഉദ്ഘാടനം നടത്താതെ അനധികൃത കൈയേറ്റങ്ങള്‍ കൂടുതലില്ലാത്ത വേളിമുതല്‍ പൗണ്ടുകടവ് വരെയുള്ള ഭാഗം തെരെഞ്ഞടുത്തതും ആ ഭാഗത്തെ ആറിെൻറ വീതി കൂട്ടിയതും.
പശ്ചിമതീര ജലപാതയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. വേളിയില്‍നിന്ന് പൗണ്ടുകടവ് വരെ സോളാര്‍ ബോട്ടില്‍ മുഖ്യമന്ത്രി യാത്ര ചെയ്യുകയും ചെയ്തു. സർേവയില്‍ ആറിെൻറ പകുതിയോളം ഭാഗം വരെ കൈയേറി മണ്ണിട്ട് നികത്തിയെടുത്ത് ഒറ്റനില മുതല്‍ മൂന്നുനില കെട്ടിടങ്ങള്‍വരെ നിര്‍മിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിന് പുറമെ ആറിെൻറ ഇരുകരകളിലെയും വീടുകളില്‍നിന്ന് ശുചിമുറി മാലിന്യം പുറത്തേക്ക് കളയുന്നതിനായി പൈപ്പുകള്‍ നല്‍കിയിരിക്കുന്നത് ആറിലേക്കാെണന്നും കണ്ടെത്തി.
പ്രാദേശിക രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉപയോഗിച്ചാണ് പലരും ആറ് കൈയേറിയത്. ഇത്തരം കൈയേറ്റം നടത്തിയവര്‍ക്ക് നേരത്തേതന്നെ സര്‍ക്കാര്‍ കൈവശാവകാശരേഖയും നല്കി. എന്നാല്‍, കുടിവെള്ളവും വൈദ്യുതിയും ലഭിക്കുന്നതിനുള്ള താല്‍ക്കാലിക രേഖകള്‍ മാത്രമാണിതെന്നും അതിനാല്‍ ഏത് സമയത്തും ഇത്തരം ഭൂമി സര്‍ക്കാറിന് തിരിച്ചുപിടിക്കാന്‍ അധികാരമുണ്ടെന്നും അധികൃതര്‍ പറയുന്നു. മറ്റ് സ്ഥലങ്ങളില്‍നിന്ന് കുടിയൊഴിപ്പിക്കല്‍ വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങള്‍ ഉന്നതങ്ങളില്‍ തുടങ്ങി. കുടിയിറങ്ങേണ്ടിവന്നാല് അന്തിയുറങ്ങാന്‍ സ്വന്തമായി ഒരുസെൻറ് സ്ഥലം പോലുമില്ലാത്തവരാണ് കൂടുതലും.
കെട്ടുവള്ളങ്ങളും ബോട്ടുകളും കടന്നുപോകുന്നതിനുള്ള ജലപാതയൊരുക്കലാണ് ആദ്യഘട്ടം. കോവളം മുതല്‍ ആക്കുളം വരെയുള്ള 17 കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ ജലപാതയൊരുക്കുന്നത്. രണ്ട് ദിശകളില്‍നിന്നും ഒരേസമയം ബോട്ടുകള്‍ കടന്നുപോകുന്നരീതിയില് ജലപാതയൊരുക്കുന്നതിനാണ് കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നത്. 1825 കാലഘട്ടത്തിലാണ് പാര്വതിപുത്തനാര് നിര്‍മിച്ചത്. അക്കാലത്ത് ആറിെൻറ വീതി 150 മീറ്ററിന് മുകളിലായിരുന്നെന്നാണ് സർവേ വകുപ്പിെൻറ രേഖകളിലുള്ളത്.
പക്ഷേ, ഇന്ന് പലയിടത്തും 50 മീറ്റര്‍പോലും വീതിയില്ല. സര്‍ക്കാറിെൻറ ലൈഫ്മിഷന് പദ്ധതിയില്‍ ഉൾപ്പെടുത്തി വീടുകള്‍ നൽകി മാത്രമേ കുടിയൊഴിപ്പിക്കാകൂ എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാെണന്നും ഉള്‍നാടാന്‍ ജലഗതാഗതവകുപ്പ് അധികൃതര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

