ജനപ്രതിനിധികൾ വോേട്ടാട്ടത്തിൽ; കുടിെവള്ള വിതരണം പേരിലൊതുങ്ങുന്നു
text_fieldsകോഴിക്കോട്: വരൾച്ച രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ മതിയായ നടപട ി സ്വീകരിക്കാതെ തദ്ദേശ സ്ഥാപനങ്ങൾ. ത്രിതല ജനപ്രതിനിധികളാകെ തെരഞ്ഞെടുപ്പ് പ്രച ാരണ തിരക്കിലായതാണ് ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നതടക്കം മിക്കയിടത്തും മുടങ്ങാൻ ഇടയാക്കിയത്. ജീവനക്കാർ തെരഞ്ഞെടുപ്പ് പരിശീലനത്തിലും മറ്റു പ്രവർത്തന ങ്ങളിലുമായതിനാൽ ഉദ്യോഗസ്ഥ തലത്തിലും ഇക്കാര്യത്തിൽ വേണ്ട നടപടിയില്ല.
ഏപ്രിൽ, മേയ് മാസങ്ങളിലായി ഗ്രാമപഞ്ചായത്തുകൾക്ക് 11 ലക്ഷവും നഗരസഭകൾക്ക് 16.50 ലക്ഷവും കോർപറേഷനുകൾക്ക് 22 ലക്ഷവും കുടിവെള്ള വിതരണത്തിന് തനത് ഫണ്ടിൽനിന്ന് ചെലവഴിക്കാൻ തദ്ദേശ വകുപ്പ് അനുമതി നൽകിയിരുന്നു. എന്നാൽ, ഒട്ടുമിക്ക ഗ്രാമപഞ്ചായത്തുകളും തുക വിനിയോഗിക്കുകയോ കുടിവെള്ള വിതരണം പൂർണമായി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. വിരലിലെണ്ണാവുന്ന ദിവസം മാത്രമേ തെരഞ്ഞെടുപ്പിനുള്ളൂ എന്നതിനാൽ ജനപ്രതിനിധികൾ മുഴുവൻ കുടുംബയോഗങ്ങളിലും സ്ഥാനാർഥി പര്യടനങ്ങളിലുമാണ്.
ഇൗ നിലക്ക് തദ്ദേശ സ്ഥാപനങ്ങൾ നാഥനില്ലാകളരിയായതാണ് കുടിവെള്ള വിതരണം ഏറ്റെടുക്കുന്നതിന് പ്രതിസന്ധിയാവുന്നത്. ജനപ്രതിനിധികളുെട ‘സമ്മർദ’മില്ലാത്തതിനാൽ ഉദ്യോഗസ്ഥരും മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നു. ചില പഞ്ചായത്തുകൾ പേരിന് ഒരു വാഹനം ജലവിതരണത്തിന് ഏർപ്പാടാക്കിയിട്ടുണ്ട്. മുൻ വർഷം മൂന്നും നാലും വണ്ടികൾ ഉപേയാഗിച്ചിടത്താണ് ഒരു വണ്ടിയിൽ വെള്ളമെത്തിക്കുന്നത് എന്നതിനാൽ ഇതുകൊണ്ട് വലിയ പ്രയോജനമില്ല.
അതേസമയം, കുടിവെള്ള പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമായ സ്ഥലങ്ങളിൽ നേതാക്കൾ ഇടപെട്ട് വെള്ളമെത്തിക്കുന്നു. വരൾച്ച രൂക്ഷമായ പ്രദേശങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളിൽ വെള്ളമെത്തിക്കണം, കുടിവെള്ള വിതരണം സംബന്ധിച്ച റിപ്പോർട്ട് ജില്ല കലക്ടർക്ക് നൽകണം, എസ്.സി-എസ്.ടി കോളനികളിലും മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലും കുടിവെള്ളം സംഭരിക്കാൻ വാട്ടർ കിയോസ്ക്കുകൾ സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങൾ തദ്ദേശവകുപ്പ് നൽകിയെങ്കിലും പലയിടത്തും ജലരേഖയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
