കുടിവെള്ള ക്ഷാമം: വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ഒറ്റയാൾ സമരം
text_fieldsതളിക്കുളം കച്ചേരിപ്പടിയിലെ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ലത്തീഫ് കെട്ടുമ്മൽ നിരാഹാര സമരം നടത്തുന്നു
തളിക്കുളം: ചേറ്റുവയിൽ മാസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാത്തതിൽ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ഒറ്റയാൾ നിരാഹാര സമരം. തളിക്കുളം കച്ചേരിപ്പടി വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മലാണ് സമരം നടത്തിയത്.
പഞ്ചായത്ത് അംഗങ്ങളായ സുമയ്യ സിദ്ദീഖ്, ബാബു ചെമ്പൻ, ഓമന സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് നാരങ്ങാനീര് നൽകി. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കുക, വർഷങ്ങളായിട്ടും വെള്ളം ലഭിക്കാത്തവരുടെ വെള്ളക്കരം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ചാൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

