വരൾച്ച കനക്കുേമ്പാഴും ജലനിധി പദ്ധതി അവതാളത്തിൽ
text_fieldsകോഴിക്കോട്: സംസ്ഥാനത്തിെൻറ ജലക്ഷാമത്തിന് പരിഹാരമായി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ജലനിധി പദ്ധതി രണ്ടാംഘട്ടം അവതാളത്തിൽ. നടത്തിപ്പിലെ അവധാനതക്കൊപ്പം ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഇല്ലാത്തതും പദ്ധതിക്ക് വിനയാകുന്നു. 2011ൽ 20 ലക്ഷം കുടുംബങ്ങൾക്ക് ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി അഞ്ചുവർഷം പിന്നിടുേമ്പാഴും 10 ശതമാനം പേർക്കുപോലും എത്തിക്കാൻ കഴിയാത്തതിനാൽ പാഴാവുന്ന അവസ്ഥയാണ്.
1027 കോടി രൂപയുടെ ലോകബാങ്ക് സഹായത്തിൽ 200 പഞ്ചായത്തുകളെ ഉദ്ദേശിച്ചുള്ള പദ്ധതിയിലേക്ക് 119 പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തത്. 20, 60, 23,16 പഞ്ചായത്തുകൾ വീതം നാലു ഘട്ടങ്ങളിലായി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 2018 വരെയാണ് പദ്ധതി നടപ്പാക്കാനുള്ള കാലാവധിയെങ്കിലും രണ്ടര വർഷത്തിനകം ഒാരോഘട്ടവും പൂർത്തീകരിക്കണം എന്നാണ് ചട്ടം.
എന്നാൽ, ആദ്യ ഘട്ടമായ 20 പഞ്ചായത്തുകൾക്കുതന്നെ പദ്ധതി കൈമാറ്റം നടക്കാത്തതിനാൽ തുടർഘട്ടങ്ങൾ പ്രതിസന്ധിലാണ്. ഇതോടെ നടപ്പാക്കൽ ചുമതലയുള്ള സഹായ സംഘടനകളും പദ്ധതി കൈയൊഴിയുന്ന മട്ടാണ്. 120 സഹായ സംഘടനകളിൽ എെട്ടണ്ണം ഇതിനകം വിട്ടുപോയി. ശേഷിക്കുന്ന സംഘടനകളുടെ പ്രവർത്തന കാലാവധി ഇതിനകം രണ്ടു തവണ നീട്ടി. 2017 ഡിസംബർ 31 ആണ് അവസാന കാലാവധി. പദ്ധതി നടപ്പാവണമെങ്കിൽ കാലാവധി ഇനിയും നീേട്ടണ്ടിവരും. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹായ സംഘടനകൾ സർവിസ് ചാർജ് വർധനക്ക് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ ഇക്കാര്യവും സ്തംഭനത്തിലാണ്.
ജലവിഭവ വകുപ്പിനു കീഴിൽ കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിക്കു കീഴിൽ കണ്ണൂർ, പെരിന്തൽമണ്ണ, ഇടുക്കി എന്നിവിടങ്ങളിൽ മേഖല ഒാഫിസുകളിൽ പ്രവർത്തിക്കുന്ന പദ്ധതിക്ക് ഇരുപതോളം ജീവനക്കാർ മാത്രമാണ് ഉള്ളത്. അതേസമയം, പദ്ധതിക്ക് 2018 വരെ കാലാവധിയുണ്ടെന്നും ആവശ്യമായി വന്നാൽ നീട്ടിവാങ്ങുമെന്നുമാണ് ജലനിധി അധികൃതർ പ്രതികരിച്ചത്. 2005ൽ തുടങ്ങിയ ആദ്യഘട്ടം വിജയകരമായതിനെ തുടർന്നാണ് പുതിയ ഘട്ടത്തിന് തുടക്കംകുറിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
