Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

text_fields
bookmark_border
  • അടിയന്തര കൺട്രോൾ റൂം നമ്പർ: +91 484 3053500
nedumbasery-airport
cancel

നെടുമ്പാശ്ശേരി: കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം താൽ കാലികമായി അടച്ചത് നീട്ടി. ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിവരെയാണ് വിമാന സർവീസുകൾ നിർത്തിവെച്ചതെന്ന് സിയാൽ അധികൃത ർ അറിയിച്ചു.

ഇന്ന് നെടുമ്പാശേരിയിൽ എത്തേണ്ട വിമാനങ്ങൾ തിരുവനന്തപുരം, കോയമ്പത്തൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, തൃച ്ചി, കൊളംബോ, ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. അടിയന്തര കൺട്രോൾ റൂം നമ്പർ: +91 484 3053500.

flight-service

നേരത്തെ, വ്യാഴാഴ്ച രാത്രി 12 മണിവരെയും പിന്നീട് വെള്ളിയാഴ്ച രാവിലെ 9 മണി വരെയും സർവിസുകൾ താൽകാലികമായി നിർത്തിവെച്ചിരുന്നു. കനത്ത കാറ്റും മഴയും കൂടാതെ പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടി സ്വീകരിച്ചത്.

പെരിയാറിലെ ജലനിരപ്പ് ഉയർന്നാൽ ചെങ്കൽതോട് വഴി വിമാനത്താവളത്തിന്‍റെ റൺവേയിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വിമാനത്താവളത്തിന്‍റെ റൺവേ വെള്ളത്തിൽ മുങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Water in Runway: Nedumbassery Airport Closed -Kerala News
Next Story