Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാട്ടർ മെട്രോയുടെ ഏറ്റവും വലിയ ടെർമിനൽ വരുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി

text_fields
bookmark_border
വാട്ടർ മെട്രോയുടെ ഏറ്റവും വലിയ ടെർമിനൽ വരുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി
cancel
camera_alt

എ​റ​ണാ​കു​ളം വാ​ട്ട​ർ മെ​ട്രോ ടെ​ർ​മി​ന​ലി​ന്റെ മാ​തൃ​ക 

കൊച്ചി: വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നിർമിക്കുന്ന പുതിയ വാട്ടർ മെട്രോ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഹൈകോടതി ടെർമിനൽ കഴിഞ്ഞാൽ വാട്ടർ മെട്രോ ശൃംഖലയിലെ ഏറ്റവും വലിയ ടെർമിനലാണിത്. ഇതിന്‍റെ പൈലിങ് ജോലികൾ ആരംഭിച്ചു. കെ.എം.ആർ.എൽ പ്രോജക്ട്സ് ഡയറക്ടർ ഡോ. എം.പി. രാംനവാസ്, വാട്ടർ ട്രാൻസ്പോർട്ട് ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദ്ദനൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പൈലിങ് ആരംഭിച്ചത്.

32 കോടി ചെലവ് വരുന്ന ടെർമിനൽ ഒരു വർഷത്തിനകം പൂർത്തിയാകും. പരമ്പരാഗത കേരളീയ വാസ്തുശിൽപ രീതിയിലായിരിക്കും ടെർമിനലിന്റെ രൂപകൽപന. രണ്ടുനിലകളിലായി 18,000 ചതുരശ്ര അടി (ഓരോ നിലയിലും 9,000 ചതുരശ്ര അടി വീതം) യാണ് വിസ്തീർണം. കെട്ടിടത്തിന്റെ ഒന്നാം നില പൂർണമായും വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റിവെക്കും.

45 മീറ്റർ ആഴത്തിൽ ഒരു മീറ്റർ, 600 എം.എം വ്യാസമുള്ള ആകെ 72 പൈലുകളാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. നിലവിൽ 24 മണിക്കൂറും പൈലിങ് നടത്തുന്നുണ്ട്. കൂൾ ഹോം ബിൽഡേഴ്‌സ് ആണ് കോൺട്രാക്ടിങ് കമ്പനി. കിറ്റ്കോയാണ് ഡിസൈൻ കൺസൾട്ടന്റ്. ടെർമിനൽ പ്രവർത്തനസജ്ജമാകുമ്പോൾ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, കുമ്പളം, ഇടക്കൊച്ചി എന്നിവിടങ്ങളിലേക്ക് എറണാകുളം ടെർമിനലിൽ നിന്ന് നേരിട്ട് സർവിസ് നടത്താൻ കഴിയും. വാട്ടർ മെട്രോയുടെ ഏറ്റവും തിരക്കുള്ള ടെർമിനൽ ആയിരിക്കും ഇത്. എറണാകുളം സെന്റ് തെരേസാസ് കോളജ്, സ്‌കൂൾ, ലോ കോളജ്, സിറ്റി പൊലീസ് കമീഷണർ ഓഫിസ് സ്ഥിതി ചെയ്യുന്ന റവന്യൂ ടവർ, ജനറൽ ആശുപത്രി, മഹാരാജാസ് കോളജ്, ജില്ല കോടതി, കണയന്നൂർ താലൂക്ക് ഓഫിസ്, ശിവക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്നവർക്ക് എളുപ്പത്തിൽ ആശ്രയിക്കാൻ കഴിയുന്ന വാട്ടർ മെട്രോ ടെർമിനൽ ആകും ഇത്.

രണ്ടു ഫ്ലോട്ടിങ് ജെട്ടികളാണ് വിഭാവന ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ഫ്ലോട്ടിങ് ജെട്ടിയാകും പൂർത്തിയാക്കുക. ബോട്ടുകൾക്കുള്ള ചാർജിങ് പോയിന്റുകൾ, ഫ്യുവലിങ് സ്റ്റേഷൻ എന്നിവ ഇവിടെ സജ്ജീകരിക്കും. പുതിയ ബോട്ടുകളുടെ ആവശ്യകത മുൻനിർത്തി 15 ബോട്ടുകളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ ഇടക്കൊച്ചി, വരാപ്പുഴ ടെർമിനലുകളുടെ ടെൻഡർ നടപടികളും പൂർത്തിയായിവരുന്നു. ഇടക്കൊച്ചിക്ക് 20 കോടി രൂപയും വരാപ്പുഴയ്ക്ക് 16 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Water Metro’s Largest Terminal Under Construction
Next Story