ഡാമുകളിലെ ജലനിരപ്പ് താഴുന്നു
text_fieldsമൂലമറ്റം: വേനൽ കടുത്തതോടെ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. മഴക്കാലത്ത് 90 ശതമാനത്തിലധികം എത്തിയ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളിലെ ജലനിരപ്പ് നിലവിൽ 50 ശതമാനം മാത്രമാണ്. ഇത് ഉപയോഗിച്ച് 2085.08 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും.
കഴിഞ്ഞവർഷം ഇത് 60 ശതമാനമായിരുന്നു. ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്ന് 46 ശതമാനത്തിലേക്ക് എത്തി. കഴിഞ്ഞവർഷം ഇതേസമയം 64 ശതമാനം അവശേഷിച്ചിരുന്നു. പമ്പ 52 ശതമാനം, ഷോളയാർ 83, ഇടമലയാർ 46, മാട്ടുപെട്ടി 79, പൊൻമുടി 50,നേര്യമംഗലം 63, ലോവർപെരിയാർ 55 എന്നിങ്ങനെയാണ് പ്രധാന ഡാമുകളിലെ ജലനിരപ്പ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

