Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയർന്നു; റെഡ് അലര്‍ട്ട്

text_fields
bookmark_border
ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയർന്നു; റെഡ് അലര്‍ട്ട്
cancel
camera_alt

വയനാട് കലക്ടർ എ. ഗീത ഡാമിലെത്തി പരിശോധന നടത്തുന്നു

കൽപ്പറ്റ: ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഡാം തുറന്നുവിടാൻ സാധ്യതയേറി.

അര മീറ്റർ കൂടി ഉയർന്നാൽ ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ എത്തും. ഈ സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം ഷട്ടറുകൾ തുറന്ന് അധികജലം കാരമാൻ തോടിലേക്ക് ഒഴുക്കി വിടാനാണ് സാധ്യത.

സെക്കൻഡിൽ 8.5 ക്യുബിക് മീറ്റർ പ്രകാരം 35 ക്യൂബിക് മീറ്റർ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Water level rises in Banasura Sagar Dam
Next Story