Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅണക്കെട്ടുകളിലെ...

അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗമുയരുന്നു

text_fields
bookmark_border
അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗമുയരുന്നു
cancel
camera_alt

ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ തു​റ​ന്ന നി​ല​യി​ൽ

Listen to this Article

ഇ​ടു​ക്കി: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് അ​തി​വേ​ഗ​മു​യ​രു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ പ​ത്ത​ടി​യാ​ണ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ഉ​യ​ർ​ന്ന​ത്. ഈ ​മാ​സം ഒ​ന്നി​ന് 2340.74 അ​ടി​യാ​യി​രു​ന്ന ജ​ല​നി​ര​പ്പ് ഏ​ഴ് ദി​വ​സം​കൊ​ണ്ട് 2351.18 അ​ടി​യി​ലെ​ത്തി.

പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യു​ടെ 47 ശ​ത​മാ​ന​മാ​ണി​ത്. 2403 അ​ടി​യാ​ണ് പ​ര​മാ​വ​ധി ശേ​ഷി. നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട​ടി വീ​ത​മാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്.

40 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ജ​ല​മാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഡാ​മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. മ​ഴ ക​ന​ത്ത​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​വും ഉ​ൽ​പാ​ദ​ന​വും കു​റ​ഞ്ഞി​ട്ടു​ണ്ട്.

മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽ ക​ഴി​ഞ്ഞ മാ​സം വ​രെ ദി​വ​സ​വും ശ​രാ​ശ​രി 6.5 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ൾ 3.5 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി കു​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച 3.5 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി​യാ​ണ് ഉ​ൽ​പാ​ദി​പ്പി​ച്ച​ത്. ഈ ​മാ​സം ഇ​തു​വ​രെ 21.18 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചു. ക​ല്ലാ​ർ​ക്കു​ട്ടി, പാം​ബ്ല അ​ണ​ക്കെ​ട്ടു​ക​ളി​ലെ ഷ​ട്ട​ർ നി​ല​വി​ൽ തു​റ​ന്നി​രി​ക്കു​ക​യാ​ണ്. മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 128.3 അ​ടി​യാ​യി.

​വെ​ള്ളി​യാ​ഴ്ച പ​ക​ൽ മാ​റി​നി​ന്ന മ​ഴ വൈ​കീ​ട്ടോ​ടെ ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ് വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ 37.46 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ പെ​യ്ത​ത്.

ഇ​ടു​ക്കി താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്- 68.4 മി​ല്ലീ​മീ​റ്റ​ർ. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. അ​ങ്ങി​ങ്ങ് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത​ല്ലാ​തെ കാ​ര്യ​മാ​യ മ​ഴ​ക്കെ​ടു​തി​ക​ൾ വെ​ള്ളി​യാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

പു​ല്ലു​പാ​റ​യി​ൽ മ​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക്​ ക​ട​പു​ഴ​കി മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raindam
News Summary - water level in the dams is rising rapidly
Next Story