Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപമ്പ അണക്കെട്ടിൽ...

പമ്പ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

text_fields
bookmark_border
pampa dam
cancel

പത്തനംതിട്ട: പമ്പ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് 11 മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 981.55 മീറ്ററിലെത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം ഉച്ചക്ക് 12 മണിക്കാണ് നീല അലര്‍ട്ട് പ്രഖ്യാപിച്ചത്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴ ജില്ലയിലുടനീളം ലഭിച്ചിട്ടുള്ളതുമാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ അധീനതയിലുള്ള പമ്പ ഡാമിന്‍റെ പരമാവധി ജലനിരപ്പ് 986.33മീറ്ററാണ്. പമ്പ ഡാമിന്‍റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്.

ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്‍റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തിച്ചേരുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും 984.50 മീറ്റര്‍ എത്തിച്ചേരുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Show Full Article
TAGS:Pampa Dam 
News Summary - Water level in Pampa Dam rises; Alert
Next Story