Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാറിൽ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ്​ 136 അടിയിലെത്തി; രാത്രി ഷട്ടറുകൾ തുറക്കില്ലെന്ന്​ കലക്​ടർമാർ

text_fields
bookmark_border
thekkady
cancel

കു​മ​ളി: കേ​ര​ള​ത്തി​െൻറ നെ​ഞ്ചി​ടി​പ്പ്​ കൂ​ട്ടി മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 136 അ​ടി​യി​ലെത്തി. ശ​നി​യാ​ഴ്ച രാത്രി പത്തോടെയാണ്​ ജലനിരപ്പ്​ 136ലെത്തിയത്​.

അതേസമയം, ഡാമി​െൻറ ഷട്ടറുകൾ രാത്രി തുറക്കില്ലെന്ന്​ ഇടുക്കി ജില്ല കലക്​ടർ അറിയിച്ചു. ഡാമിലെ ജലനിരപ്പ്​ ഉയർന്നതോടെ പെരിയാറി​െൻറ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്​. ഡാം രാത്രി തുറക്കില്ലെന്നും ഷട്ടർ ഉയർത്തുന്നതിന്​ രണ്ട്​ മണിക്കൂർ മുമ്പ്​ വിവരം അറിയിക്കുമെന്നും തേനി ജില്ല കലക്​ടർ അറിയിച്ചു.

സെ​ക്ക​ൻ​ഡി​ൽ 11,533ഘ​ന അ​ടി​യാ​യി​രു​ന്ന നീ​രൊ​ഴു​ക്ക് വൈ​കീ​ട്ട് 8147 ഘ​ന അ​ടി​യാ​യി കു​റ​ഞ്ഞെത്​ അൽപ്പം ആശ്വാസം പകർന്നിരുന്നു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 136ൽ​നി​ന്ന്​ താ​ഴ്ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ന്ന​ത്.

സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ ഈ ​ആ​വ​ശ്യ​വു​മാ​യി സ​മീ​പി​ച്ചെ​ങ്കി​ലും ജ​ല​നി​ര​പ്പ് 136ൽ​നി​ന്ന്​ 142 അ​ടി​യാ​ക്കി ഉ​യ​ർ​ത്താ​ൻ ത​മി​ഴ്നാ​ടി​ന് അ​നു​മ​തി ന​ൽ​കു​ന്ന​താ​യി​രു​ന്നു കോ​ട​തി വി​ധി. ഇ​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ പ്ര​ള​യ​ഘ​ട്ട​ത്തി​ൽ ജ​ല​നി​ര​പ്പ് 142ൽ ​ഉ​യ​ർ​ത്തി നി​ർ​ത്തി ത​മി​ഴ്നാ​ട് കേ​ര​ള​ത്തി​നെ ഭീ​തി​യു​ടെ മു​ന​യി​ൽ നി​ർ​ത്തി.

ഇ​പ്രാ​വ​ശ്യം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​തോ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൂ​ടു​ത​ൽ ജ​ലം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട്. സെ​ക്ക​ൻ​ഡി​ൽ 1617 ഘ​ന അ​ടി ജ​ല​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ട്ടി​ട്ടു​ള്ള​ത്. വൃ​ഷ്​​ടി​പ്ര​ദേ​ശ​മാ​യ തേ​ക്ക​ടി​യി​ൽ 40.4 ഉം ​പെ​രി​യാ​ർ വ​ന​മേ​ഖ​ല​യി​ൽ 83. 2 മി​ല്ലി​മീ​റ്റ​ർ മ​ഴ​യു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadufloodkerala rainIdukki Newsmullepperiyar dam
Next Story