Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി; തമിഴ്നാട് കേരളത്തിന് ആദ്യ അറിയിപ്പ് നൽകി

text_fields
bookmark_border
mullapperiyar
cancel

തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. തമിഴ്നാട് സർക്കാർ കേരളത്തിന് ആദ്യ അറിയിപ്പ് നൽകി. മഴ കനത്തതും വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് കൂടിയതും കാരണമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്.

138 അടിയിലേക്ക് വെള്ളമെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കും. 140 അടിയിലേക്കെത്തിയാലാണ് ആദ്യത്തെ മുന്നറിയിപ്പ് കേരളത്തിന് നല്‍കുക. 141 അടിയായാല്‍ രണ്ടാമത്തെയും 142 അടിയായാല്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും.

142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. ഇതിൽ കൂടിയാൽ ഇടുക്കി ഡാമിലേക്കാണ് വെള്ളമെത്തുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mullaperiyar
Next Story