Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാറിലെ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ്​ 139.5 അടിയിലെത്തി; കേസ്​ ഇന്ന്​ സുപ്രീംകോടതി പരിഗണിക്കും

text_fields
bookmark_border
Mullaperiyar Dam
cancel
camera_alt

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടർ തുറന്നപ്പോൾ

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ്​ 139.5 അടിയിലെത്തി. തമിഴ്​നാട്​ ഡാമിൽ നിന്നും കൊണ്ടു പോകുന്ന ജലത്തിന്‍റെ അളവിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്​. ഇടുക്കി ഡാമിലെ ജലനിരപ്പിലും വർധനയുണ്ടായിട്ടുണ്ട്​. 2398.46 അടിയാണ്​ ഇടുക്കിയിലെ ജലനിരപ്പ്​. ഇടുക്കി ഡാമിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

ജലനിരപ്പ്​ ഇതേരീതിയിൽ തുടരുകയാണെന്ന്​ ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന്​ വെള്ളം നിയന്ത്രിതമായ അളവിൽ പുറത്തേക്ക്​ ഒഴുക്കിവിടുമെന്ന്​ കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ്​ അറിയിപ്പ്​. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കലക്ടർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്​.

അതേസമയം, മുല്ലപ്പെരിയാർ കേസ്​ സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും. ഡാമിനെ സംബന്ധിച്ച്​ കേരളം ഉന്നയിച്ച വാദങ്ങളിൽ ഇന്ന്​ വിശദമായ വാദം കേൾക്കും. ബേബി ഡാമിലെ മരംമുറിക്കാൻ കേരളം അനുമതി നൽകിയത്​ തമിഴ്​നാട്​ സർക്കാർ കോടതിയിൽ ഉയർത്തുമെന്നാണ്​ സൂചന. ഇത്​ ഉദ്യോഗസ്ഥ വീഴ്ചയാണെന്ന വാദം കേരളം സുപ്രീംകോടതിയിലും ഉയർത്തുമോയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar dam
News Summary - Water level in Mullaperiyar reaches 139.5 feet; The case will be heard by the Supreme Court today
Next Story