ചോർന്നൊലിച്ച് വയനാട് മെഡിക്കൽ കോളജിന്‍റെ പുതിയ ബ്ലോക്ക്; രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ബ്ലോക്കിലാണ് സംഭവം
text_fieldsകൽപറ്റ: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ബ്ലോക്കിൽ ചോർച്ച. പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആദിവാസി വിഭാഗക്കാരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ചികിത്സക്കായി ആശ്രയിക്കുന്ന മെഡിക്കൽ കോളജാണ് ചോർന്നൊലിക്കുന്നത്. മെഡിക്കൽ കോളജിൽ ഡോക്ടർമാരും ആവശ്യ മരുന്നുകളും ഇല്ലെന്നും പരാതി ഉയരുന്നുണ്ട്.
ജനങ്ങളുടെ നികുതി പണം കൊണ്ട് നിർമിച്ച കെട്ടിടം ചോർന്നൊലിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. രണ്ട് വർഷം മുമ്പാണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ പുതിയ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
എല്ലാ ജില്ലയിലും മെഡിക്കൽ കോളജ് എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിൽ 2011ൽ ഉമ്മൻചാണ്ടി സർക്കാരാണ് വയനാട്ടിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

