തിരുവനന്തപുരത്ത് ട്രാക്കിൽ വെള്ളം; ട്രെയിനുകൾ വൈകുന്നു
text_fieldsതിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ സർവീസ് വൈകുന്നു. തിരുവനന്തപുരത്ത് നിന്ന് 11.15ന് പുറപ്പെടേണ്ട തിരുവനന്തപുരം -ന്യൂഡൽഹി കേരളാ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി 12.23നാണ് യാത്ര പുറപ്പെട്ടത്. കന്യാകുമാരി-മുംബൈ ജയന്തിജനത എക്സ്പ്രസ് പേട്ട സ്റ്റേഷനിൽ പിടിച്ചിട്ടു. ഇന്ന് രാത്രി 11.50ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-തിരുച്ചിറപള്ളി ഇൻറർസിറ്റി എക്സ്പ്രസ് 12.50ന് മാത്രമേ യാത്ര ആരംഭിക്കു. മധുര ഡിവിഷനിലെ കഡംബുർ-മണിയാച്ചി ജംക്ഷനിൽ അറ്റകൂറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ വൈകുന്നത്. തിരുവനന്തപുരം സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടതും എത്തേണ്ടതുമായ എല്ലാ ട്രെയിനുകളും വൈകാൻ സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
