Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴക്കെടുതി: കേന്ദ്രസംഘം ഏഴു മുതല്‍ സന്ദര്‍ശനം നടത്തും

text_fields
bookmark_border
മഴക്കെടുതി: കേന്ദ്രസംഘം ഏഴു മുതല്‍ സന്ദര്‍ശനം നടത്തും
cancel

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ ആഗസ്റ്റ് ഏഴിന് കേന്ദ്രസംഘമെത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി എ.വി. ധര്‍മ്മറെഡ്ഡിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘം 11ാം തീയതി വരെ കേരളത്തിലുണ്ടാകും. രണ്ടു ടീമുകളായാണ് കേന്ദ്രസംഘം ദുരിതമേഖലകളില്‍ സന്ദര്‍ശനം നടത്തുക. 

ഏഴിന് വൈകീട്ട് ഏഴു മണിക്ക് സംസ്ഥാന റിലീഫ് കമീഷണറുമായി സംഘം കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം മുതല്‍ വിവിധ ജില്ലകളിൽ പര്യടനം നടത്തും.

ആദ്യ സംഘം ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും രണ്ടാം സംഘം എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലും സന്ദര്‍ശിക്കും. ആഗസ്റ്റ് ഒമ്പതിന് രാവിലെ 11.30 കേന്ദ്രസംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Water Flood: Central Team will Visit kerala -Kerala News
Next Story