Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡാമുകളിൽ ജലനിരപ്പ്​ ...

ഡാമുകളിൽ ജലനിരപ്പ്​  താ​േഴക്ക്

text_fields
bookmark_border
ഡാമുകളിൽ ജലനിരപ്പ്​  താ​േഴക്ക്
cancel

പത്തനംതിട്ട: മഴയും നീരൊഴുക്കും കുറഞ്ഞതോടെ സംസ്ഥാനത്തെ ജലസംഭരണികളിൽ നീരൊഴുക്ക് താേഴക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയിൽ അവശേഷിക്കുന്നത് 24.29 ശതമാനം വെള്ളമാണ്. കഴിഞ്ഞവർഷം ഇതേസമയത്ത് 38.02 ശതമാനം വെള്ളമുണ്ടായിരുന്നു. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയിൽ 19 ശതമാനത്തിലെത്തി ജലനിരപ്പ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് വൈദ്യുതി മേഖല നേരിടുന്നത്.

ശബരിഗിരിയിൽ പകൽ മൂന്നും മറ്റു സമയങ്ങളിൽ ആറും ജനറേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 3.7625 ദശലക്ഷം യൂനിറ്റാണ് കഴിഞ്ഞദിവസത്തെ ഉൽപാദനം. ഇടുക്കിയിൽ 5.91 ദശലക്ഷം യൂനിറ്റും വൈദ്യുതി ഉൽപാദിപ്പിച്ചു. ഇവിടെയും ആറ് ജനറേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ശബരിഗിരിയിൽ കഴിഞ്ഞദിവസത്തെ 24.68 ശതമാനം ജലനിരപ്പാണ് ഇന്നലെ 24.29ൽ എത്തിയത്. ഷോളയാറിൽ 20, ഇടമലയാറിൽ 27, കുണ്ടളയിൽ 22, മാട്ടുപ്പെട്ടിയിൽ 20.3 ശതമാനം വീതമാണ് ജലനിരപ്പ്. എല്ലാ ജലസംഭരണികളിലുമായി 22 ശതമാനം വെള്ളമാണുള്ളത്. 894.601 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. കഴിഞ്ഞവർഷം ഇതേസമയത്ത് 1278.646 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം സംഭരണികളിലുണ്ടായിരുന്നു. എന്നാൽ, 2013ൽ സ്ഥിതി മോശമായിരുന്നു. അന്ന് ഇതേദിവസം 801.737 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dam
News Summary - water crisis in dam
Next Story