എസ്.എഫ്.ഐ മാർച്ചിനിടെ ജലപീരങ്കി; സോപ്പിട്ട് കുളിച്ച് പ്രതിഷേധം
text_fieldsപതയുന്ന പ്രതിഷേധം... തൃശൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ ജലപീരങ്കി പ്രയോഗത്തിനിടെ ബാരിക്കേഡിൽ കയറി സോപ്പ് തേച്ച് കുളിച്ച് പ്രതിഷേധിക്കുന്ന പ്രവർത്തകൻ - ടി.എച്ച്. ജദീർ
തൃശൂർ: കേരളത്തെ കാവിവത്കരിക്കുന്ന യു.ഡി.എഫ് സർക്കാറിനെതിരായ പോരാട്ടത്തെ ചോരയിൽ മുക്കി കൊല്ലുന്നതിൽ പ്രതിഷേധിച്ച് വീണ്ടും എസ്.എഫ്.ഐ മാർച്ച്. സെക്രട്ടേറിയറ്റ് മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ ഉൾപ്പെടെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ തൃശൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു.
പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകൻ സോപ്പ് തേച്ച് കുളിച്ച് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജിഷ്ണു സത്യൻ, ജില്ല സെക്രട്ടറി ടി. അഭിജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. അജയ് രാജ് ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സമരം ജില്ല പ്രസിഡന്റ് അനസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം നവ്യ കൃഷ്ണ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.എസ്. ആദിത്യ, ജില്ല സെക്രട്ടറിയറ്റംഗം സാനി സൈമൺ, സുബില എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

