സ്കൂളുകളില്‍ ‘വാട്ടര്‍ബെല്‍’ രാവിലെയും ഉച്ചക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളില്‍ ക്ലാസ് സമയത്ത് കുട്ടികള്‍ ശുദ്ധജലം കുടിക്കുന്നെന്ന് ഉറപ്പുവരുത്താനായി വാട്ടർ ബെല്‍ സംവിധാനം നടപ്പാക്കുന്നു.
ഇതു സംബന്ധിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി. തിങ്കളാഴ്ച മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് രണ്ടിനും വാട്ടര്‍ ബെല്‍ മുഴക്കും.
ഈ സമയത്ത് വെള്ളം കുടിക്കുന്നതിനായി അഞ്ച് മിനിറ്റ് ഇടവേളയും അനുവദിക്കും. വീടുകളില്‍നിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികള്‍ക്കായി സ്കൂളുകളില്‍ ശുദ്ധജലം ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

