Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളക്കരം​...

വെള്ളക്കരം​ ചോരാതിരിക്കാൻ മീറ്റർ റീഡിങ്​ കാര്യക്ഷമമാക്കി ജല അ​തോറിറ്റി

text_fields
bookmark_border
വെള്ളക്കരം​ ചോരാതിരിക്കാൻ മീറ്റർ റീഡിങ്​ കാര്യക്ഷമമാക്കി ജല അ​തോറിറ്റി
cancel

കൊ​ല്ലം: വെ​ള്ള​ക്ക​രം വ​ർ​ധി​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ മീ​റ്റ​ർ റീ​ഡി​ങ്​ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ​ന​ട​പ​ടി​ക​ളു​മാ​യി ജ​ല അ​തോ​റി​റ്റി. വ​ലി​യ​തോ​തി​ൽ വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തു​മൂ​ല​മു​ള്ള അ​ധി​ക​വ​രു​മാ​നം കൃ​ത്യ​മാ​യി പി​രി​ച്ചെ​ടു​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. നി​ല​വി​ലെ മീ​റ്റ​ർ റീ​ഡി​ങ്​ സം​വി​ധാ​നം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ൽ മാ​നേ​ജ്​​മെ​ന്‍റി​നു​ണ്ട്. മീ​റ്റ​ർ റീ​ഡ​ർ​മാ​രു​ടെ ത​സ്തി​ക​ക​ൾ പി.​എ​സ്.​സി വ​ഴി നി​ക​ത്താ​തെ​ത​ന്നെ റീ​ഡി​ങ്​ കു​റ്റ​മ​റ്റ​താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ച്ച്​​മാ​ൻ, ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ ത​സ്തി​ക​ക​ളി​ൽ ​​​ജോ​ലി ചെ​യ്​​തി​രു​ന്ന​വ​രെ ബൈ ​​ട്രാ​ൻ​സ്ഫ​ർ രീ​തി​യി​ൽ മീ​റ്റ​ർ റീ​ഡ​ർ​മാ​രാ​യി നി​യ​മി​ച്ചു​വ​രു​ക​യാ​ണ്. പ​ത്തു​പേ​ർ​ക്ക്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച നി​യ​മ​ന ഉ​ത്ത​ര​വ്​ ന​ൽ​കി. ഇ​നി​യു​ള്ള ഒ​ഴി​വു​ക​ളും ഇ​ത്ത​ര​ത്തി​ൽ നി​ക​ത്താ​നാ​ണ്​ ആ​ലോ​ച​ന. ഇ​തോ​ടൊ​പ്പം മീ​റ്റ​ർ റീ​ഡ​ർ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ഒ​രു ദി​വ​സം ന​ട​ത്തേ​ണ്ട മീ​റ്റ​ർ റീ​ഡി​ങ്ങി​ന്‍റെ എ​ണ്ണ​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പു​തി​യ ഉ​ത്ത​ര​വു​പ്ര​കാ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 50, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 60, കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 80 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​രു ദി​വ​സം എ​ടു​ക്കേ​ണ്ട റീ​ഡി​ങ്.

18 വ​ർ​ഷ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ദി​വ​സ​വും ന​ട​ത്തേ​ണ്ട മീ​റ്റ​ർ റീ​ഡി​ങ്ങി​ന്‍റെ എ​ണ്ണ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​ത്. 2020 ഡി​സം​ബ​റി​ൽ പ​ഞ്ചാ​യ​ത്ത്​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മീ​റ്റ​ർ റീ​ഡ​ർ​മാ​ർ പ്ര​തി​ദി​നം എ​ടു​ക്കേ​ണ്ട റീ​ഡി​ങ്ങി​ന്‍റെ എ​ണ്ണം 80 ആ​യും കോ​ർ​പ​റേ​ഷ​ൻ/​ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത്​ 100 ആ​യും വ​ർ​ധി​പ്പി​ച്ച്​ ഉ​ത്ത​ര​വാ​യി​രു​​ന്നു. എ​ന്നാ​ൽ ഇ​ത്​ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യൂ​നി​യ​നു​ക​ൾ രം​ഗ​ത്തു​വ​ന്ന​തോ​ടെ 2021 ജ​നു​വ​രി​യി​ൽ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ന്ന​ത്​ നി​ർ​ത്തി​െ​വ​ച്ചു. വി​ഷ​യ​ത്തി​ൽ അ​ക്കൗ​ണ്ട്​​സ്​ മെം​ബ​ർ ചെ​യ​ർ​മാ​നാ​യി നി​യോ​ഗി​ച്ച ക​മ്മി​റ്റി 2021 ഏ​പ്രി​ൽ 16ന്​ ​എം.​ഡി​ക്ക്​ ശി​പാ​ർ​ശ ന​ൽ​കി. ഈ ​ശി​പാ​ർ​ശ​ക​ൾ പ​രി​ശോ​ധി​ച്ച്​​ ആ​വ​ശ്യ​മാ​യ മാ​റ്റം നി​ർ​ദേ​ശി​ക്കാ​ൻ ടെ​ക്നി​ക്ക​ൽ മെം​ബ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ​ 2021 ഏ​പ്രി​ൽ 21ന്​ ​ടെ​ക്നി​ക്ക​ൽ മെം​ബ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം മീ​റ്റ​ർ റീ​ഡ​ർ​മാ​ർ ഒ​രു മാ​സം ഇ​രു​പ​ത്​ ദി​വ​സ​മെ​ങ്കി​ലും റീ​ഡി​ങ്​ എ​ടു​ക്കു​ക​യും ബാ​ക്കി പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ഡി​സ്ക​ണ​ക്​​ഷ​ൻ ഉ​ൾ​പ്പെ​ടെ ജോ​ലി​ക​ൾ ​ചെ​യ്യ​ണ​മെ​ന്നും നി​ർ​​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ൾ-50, മു​നി​സി​പ്പാ​ലി​റ്റി-60, കോ​ർ​പ​റേ​ഷ​ൻ-80 എ​ന്നി​ങ്ങ​നെ ഒ​രു ദി​വ​സം എ​ടു​ക്കേ​ണ്ട റീ​ഡി​ങ്ങു​ക​ളു​ടെ എ​ണ്ണ​വും നി​ർ​ദേ​ശി​ച്ചു. ഇ​ക്കാ​ര്യം ബോ​ർ​ഡി​ന്‍റെ ക​ഴി​ഞ്ഞ മേ​യി​ൽ ചേ​ർ​ന്ന റ​വ​ന്യൂ വ​ർ​ക്​​ഷോ​പ്പ്​ ച​ർ​ച്ച ചെ​യ്​​ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water authorityWater tax
News Summary - Water authority to make motor reading more efficient
Next Story