ജലഅതോറിറ്റി സുപ്രധാന അക്കൗണ്ട്സ് ചുമതലകൾക്കും പുറംകരാർ
text_fieldsതിരുവനന്തപുരം: നഷ്ടക്കണക്കുകൾ കുന്നുകൂടുന്നതിനിടെ ജല അതോറിറ്റിയിൽ അക്കൗണ്ട്സ് ഉൾപ്പെടെ സുപ്രധാന ചുമതലകൾ പുറംകരാർ നൽകാൻ നീക്കം. അതോറിറ്റി ജീവനക്കാരെക്കൊണ്ട് അക്കൗണ്ട്സ് ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നത്. ആദ്യഘട്ടമെന്ന നിലയിൽ മെയിൻറനൻസ്, പ്രോജക്ട് ഡിവിഷനുകളിൽനിന്ന് പ്രതിമാസ വരവു ചെലവ് കണക്കുകൾ സമാഹരിക്കുക, ബാലൻസ് ഷീറ്റ് അടക്കം തയാറാക്കൽ എന്നിവയാണ് പുറംകരാർ നൽകുക. കണക്കുകൾ ക്രമപ്പെടുത്തേണ്ട ചുമതലയും ഏജൻസികൾക്ക് നൽകും. 1984 മുതൽ ജല അതോറിറ്റിയിലെ അക്കൗണ്ട്സ് വിഭാഗം ജീവനക്കാർ തന്നെ നിർവഹിച്ചിരുന്ന ജോലികളാണിവ. ധനകാര്യ ചുമതലകൾക്കായി നിലവിൽ ചാർേട്ടഡ് അക്കൗണ്ടൻറുമാരായ മൂന്ന് അക്കൗണ്ട്സ് മാനേജർമാരാണ് ജല അതോറിറ്റിയിലുള്ളത്. പുറെമ ഡെപ്യൂട്ടി അക്കൗണ്ട് മാനേജറും. ഇവരുടെ ചുമതലകൾ പുനർനിർണയിച്ചാൽ പുറംകരാർ ഒഴിവാക്കാമെന്നിരിക്കെയാണ് പുതിയ തീരുമാനം. അതേസമയം ബിൽ സ്വീകരിക്കൽ, മറ്റ് ദൈനംദിന ധനകാര്യ ചുമതലകൾ ജല അതോറിറ്റിയിലെ ജീവനക്കാർക്ക് തന്നെയായിരിക്കുമെന്നാണ് വിവരം. ഇവിടെയും ഭാവിയിൽ പുറംകരാർ സംവിധാനത്തിന് സാധ്യത തള്ളിക്കളയാനാവില്ല.
പുതിയ നീക്കത്തോടെ അതോറിറ്റിയുടെ സുപ്രധാന ധനവിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. കൂടാെത, ചെലവ് ചുരുക്കൽ അനിവാര്യമായ സാഹചര്യത്തിൽ അധികചെലവുമാകും ഇൗ പുറംകരാർ അതോറിറ്റിക്കുണ്ടാക്കുക. കെ.എസ്.ആർ.ടി.സി പോലെ ജല അതോറിറ്റിയും ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ബജറ്റ് തന്നെ വിലയിരുത്തിയ സാഹചര്യത്തിൽ കൂടിയാണ് ഇൗ നീക്കം ഗൗരവതരമാകുന്നത്. ജല അതോറിറ്റിയിൽ ഓപറേറ്റർമാരുണ്ടായിട്ടും ജപ്പാൻ കുടിവെള്ളപദ്ധതി പ്രകാരം നിർമിച്ച് കൈമാറിയ തിരുവനന്തപുരം അരുവിക്കരയിലെ പ്ലാൻറ് ഓപറേറ്റ് ചെയ്യാൻ സ്വകാര്യ ഏജൻസിക്ക് ചുമതല നൽകിയത് സ്വകാര്യവത്കരണ നീക്കങ്ങളുടെ ഒടുവിലെ ഉദാഹരണമാണ്. ജല അതോറിറ്റിയുടെ ധനസംബന്ധമായ കാര്യങ്ങൾ ബോർഡിൽ കൈകാര്യം ചെയ്യുന്ന അക്കൗണ്ട് മെംബർ തസ്തിക രണ്ട് വർഷമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇന്ത്യൻ ഒാഡിറ്റ് ആൻഡ് അക്കൗണ്ട് സർവിസിലെ ഡെപ്യൂട്ടി എ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ഇൗ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. ഇതുമൂലം ശരിയായ വിവരങ്ങൾ ബോർഡിൽ അവതരിപ്പിക്കാേനാ ഇത്തരം സുപ്രധാന തീരുമാനങ്ങളിൽ ഇടപെടുത്താനോ കഴിയാത്ത സ്ഥിതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
