വരുന്നൂ, ജല ആംബുലൻസുകൾ
text_fieldsകൊച്ചി: ദ്വീപുവാസികൾക്ക് അടിയന്തരഘട്ടങ്ങളിൽ സഹായമെത്തിക്കാനും കായലിൽ അപകടത്തിൽെപടുന്നവരെ രക്ഷപ്പെടുത്താനും ഇനി ജല ആംബുലൻസുകളെത്തും. സംസ്ഥാനത്ത് ഇത്തരത്തിലെ ആദ്യ ആംബുലൻസ് തിങ്കളാഴ്ച സർവിസ് തുടങ്ങും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന സംവിധാനം പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാന ജലഗതാഗത വകുപ്പിെൻറ പാണാവള്ളി സ്റ്റേഷനിൽ ആദ്യ സർവിസ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന്, ഒരാഴ്ചക്കകം എറണാകുളം, ആലപ്പുഴ, മുഹമ്മ, വൈക്കം എന്നിവിടങ്ങളിൽക്കൂടി സർവിസ് ആരംഭിക്കും. ഒാക്സിജൻ സിലിണ്ടർ ഉൾപ്പെടെ സാധാരണ ആംബുലൻസുകളിലുള്ള ജീവൻരക്ഷാ സംവിധാനങ്ങളും രക്ഷാപ്രവർത്തന സാമഗ്രികളുമെല്ലാം ജല ആംബുലൻസിലും സജ്ജീകരിച്ചിട്ടുണ്ട്. ഒാരോ ആംബുലൻസിനും പ്രത്യേക മൊബൈൽ നമ്പർ ഉണ്ടാകും. അടിയന്തരഘട്ടങ്ങളിൽ ഇൗ നമ്പറിൽ ബന്ധപ്പെട്ടാൽ സേവനം ലഭ്യമാകും. ദ്വീപ്വാസികൾക്ക് അടിയന്തര ചികിത്സാ സഹായം വേണ്ടിവന്നാലോ അത്യാഹിതം സംഭവിച്ചാലോ ആംബുലൻസ് ഉടൻ സ്ഥലത്തെത്തി പ്രഥമശുശ്രൂഷ ലഭ്യമാക്കിയശേഷം രോഗിയെ കരക്കെത്തിക്കും.
സ്റ്റീൽ ബോട്ടുകളാണ് ജല ആംബുലൻസായി ഉപയോഗിക്കുന്നത്. ബോട്ട് ഒന്നിന് ഏകദേശം 50 ലക്ഷം രൂപയാണ് ചെലവ്. 40 അടി നീളമുള്ള ബോട്ടിൽ 16 യാത്രക്കാർക്കും മൂന്ന് ജീവനക്കാർക്കുമുള്ള സൗകര്യമുണ്ട്. സാധാരണ ബോട്ടുകളുടെ വേഗം മണിക്കൂറിൽ ഏഴ് നോട്ടിക്കൽ മൈൽ ആണെങ്കിൽ ജല ആംബുലൻസിേൻറത് 12 നോട്ടിക്കൽ മൈൽ ആണ്. നിലവിൽ രക്ഷാപ്രവർത്തനത്തിനും അടിയന്തരഘട്ടങ്ങളിൽ സഹായം ലഭ്യമാക്കാനും മാത്രമായി ബോട്ടുകളില്ല. യാത്രാബോട്ടുകളാണ് ഇൗ ആവശ്യത്തിനും ഉപയോഗിക്കുന്നത്. ഇവയുടെ സേവനം രാത്രി 10 കഴിഞ്ഞാൽ ലഭ്യവുമല്ല. ജല ആംബുലൻസുകളുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. കൊച്ചി ആസ്ഥാനമായ നവഗതി മറൈൻ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനമാണ് ബോട്ട് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
