Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​ലി​ന്യം...

മാ​ലി​ന്യം ത​ള്ളി​യ​തിനെച്ചൊല്ലി ത​ർ​ക്കം; ഗൃ​ഹ​നാ​ഥ​നു നേ​രെ നി​റ​യൊ​ഴി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
shot
cancel

പ​ള്ളു​രു​ത്തി: പെ​രു​മ്പ​ട​പ്പ് കൊ​വേ​ന്ത ജ​ങ്ഷ​ന് സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​ക്ര​മി​സം​ഘം വീ​ട്ടു​കാ​ർ​ക്കെ​തി​രെ എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്ന്​ നി​റ​യൊ​ഴി​ച്ച​താ​യും വീ​ടി​ന് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

പൈ ​റോ​ഡി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സ​ലി​ൻ കു​മാ​റി​െൻറ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ ദി​വ​സം കൊ​വേ​ന്ത ജ​ങ്ഷ​ന് സ​മീ​പം ന​ഗ​ര​സ​ഭ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്നി​ട​ത്ത് പ​രാ​തി​ക്കാ​ര​ൻ മാ​ലി​ന്യം ഇ​ട്ട​ത് ഒ​രു വി​ഭാ​ഗം ചോ​ദ്യം ചെ​യ്തി​രു​ന്നു. ത​ർ​ക്കം പ​രി​ഹ​രി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ സ​ലി​ൻ കു​മാ​റി​​െൻറ മ​ക്ക​ളു​ടെ പി​ന്നാ​ലെ​യെ​ത്തി​യ എ​ട്ടം​ഗ സം​ഘം ഇ​വ​ർ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്നി​ട​ത്ത് വ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന സം​ഘം വീ​ട്ടി​ലി​രു​ന്ന്​ ബൈ​ക്ക് ത​ക​ർ​ത്തു​വെ​ന്നും ഇ​വ​ർ താ​മ​സി​ക്കു​ന്ന മു​ക​ളി​ലെ നി​ല​യി​ലെ​ത്തി വാ​തി​ൽ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ത​ക​ർ​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ൾ ക​യ്യി​ൽ ക​രു​തി​യ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് വെ​ടി​വെ​ച്ച​താ​യും പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പ​ള്ളു​രു​ത്തി പൊ​ലീ​സ് കേ​സ് എ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsWaste issuepalluruthy
News Summary - Waste Issue: Shot to Man -Kerala News
Next Story