Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിസോർട്ടിൽ ഷെയർ നിക്ഷേപിച്ചത് റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ? ഇ.പിയുടെ ഭാര്യക്കെതിരെ വീണ്ടും കുറിപ്പുമായി ശ്യാംജിത്ത്

text_fields
bookmark_border
റിസോർട്ടിൽ ഷെയർ നിക്ഷേപിച്ചത് റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ? ഇ.പിയുടെ ഭാര്യക്കെതിരെ വീണ്ടും കുറിപ്പുമായി ശ്യാംജിത്ത്
cancel

കണ്ണൂര്‍: വൈദേകം റിസോർട്ടിലെ നിക്ഷേപവിവാദത്തിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ ഭാര്യ പി.കെ. ഇന്ദിരയെ ഉന്നമിട്ട് വീണ്ടും സഹോദരീപുത്രൻ ഇ.പി. ശ്യാംജിത്തിന്‍റെ കുറിപ്പ്. പി.കെ. ഇന്ദിര കണ്ണൂർ ആയുർവേദ റിസോർട്ടിൽ ഷെയർ നിക്ഷേപിച്ചത് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ എന്ന് ശ്യാംജിത്ത് ചോദിക്കുന്നു.

കേരള ബാങ്കിൽ ജോലി ചെയ്ത് വിരമിച്ച ഒരാൾക്ക് ലഭിച്ച ആനുകൂല്യങ്ങൾ എത്രയായിരുന്നു? ആ തുകയുടെ കണക്കുകളും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ? ഇതുമായി ബന്ധപ്പെട്ട പല ഇടപാടുകളുടെയും രേഖകൾ ഇനിയും പുറത്തുവരാനുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പി.കെ. ഇന്ദിര, കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയില്‍നിന്ന് പണം വാങ്ങിയെന്നും ഈ പണമാണ് വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചതെന്നും ശ്യാംജിത് ഇന്നലെ ആരോപിച്ചിരുന്നു. ജയരാജന്റെ കൈപ്പടയിലുള്ളതെന്ന് അവകാശപ്പെട്ട നോട്ട്ബുക്ക് പേജിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. റിസോര്‍ട്ടില്‍ ചിലര്‍ കോടിക്കണക്കിന് രൂപ കണക്കില്‍പ്പെടാത്ത പണമായി നിക്ഷേപിച്ചെന്നും കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം വെളിപ്പെടുത്തുമെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

വാര്‍ത്തയായതോടെ പോസ്റ്റ് പിന്‍വലിക്കപ്പെട്ടു. പോസ്റ്റ് താന്‍ ഇട്ടതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് ശ്യാംജിത്ത് പിന്നീട് വിശദീകരിച്ചത്. ആരോപണം പൂര്‍ണമായി തള്ളിയ ജയരാജന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ആരോപണമുന്നയിച്ചവർക്കും വാർത്തയാക്കിയ ചാനലിനും എതിരെ നിയമനടപടി സ്വൗകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയരാജന്റെ പ്രതികരണത്തിനു പിന്നാലെ ശ്യാംജിത്ത് ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പിട്ടു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

ഇനിയും കുറെ തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ട്. കാത്തിരിക്കൂ…

പി.കെ. ഇന്ദിര കണ്ണൂർ ആയുർവേദ റിസോർട്ടിൽ ഷെയർ നിക്ഷേപിച്ചത് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ?

കേരള ബാങ്കിൽ ജോലി ചെയ്ത് വിരമിച്ച ഒരാൾക്ക് ലഭിച്ച ആനുകൂല്യങ്ങൾ എത്രയായിരുന്നു? ആ തുകയുടെ കണക്കുകളും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ?

ഇതുമായി ബന്ധപ്പെട്ട പല ഇടപാടുകളുടെയും രേഖകൾ ഇനിയും പുറത്തുവരാനുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Was the investment in the resort made using retirement benefits? -Shyamjith
Next Story