ലഹരിയോട് പൊരുതി യോദ്ധാവ്: എറണാകുളത്ത് ലഭിച്ചത് 495 പരാതികൾ
text_fieldsകൊച്ചി: ലഹരി ഉപയോഗവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച വാട്ട്സ് ആപ്പ് നമ്പറായ യോദ്ധാവിലൂടെ എറണാകുളം ജില്ലയിൽ ഇതുവരെ 495 പരാതികൾ ലഭിച്ചു. സംസ്ഥാനമാകെ ലഭിച്ചത് 3400 പരാതികൾ. ലഹരി വസ്തുക്കൾ വിൽപ്പനയോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ തികച്ചും സ്വകാര്യമായി വിവരം പൊലീസിനെ അറിയിക്കാൻ സാധിക്കും എന്നതാണ് യോദ്ധാവ് വാട്സ് ആപ്പ് നമ്പറിന്റെ പ്രത്യേകത.
2021 ൽ സംസ്ഥാനമാകെ 824 പരാതികളും കൊച്ചി സിറ്റിയിൽ 113 പരാതികളും ലഭിച്ചു. 2022 ൽ ഇതുവരെ (ഒക്ടോബർ) 147 പരാതികൾ കൊച്ചി സിറ്റിയിലും 1285 പരാതികൾ സംസ്ഥാനത്തും ലഭിച്ചു. ലഭിച്ച പരാതികൾ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി ) വിഭാഗത്തിലുള്ള ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കും ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സി നും കൈമാറി ആവശ്യമായ നടപടികൾ സ്വീകരിക്കും. ജനങ്ങൾ പദ്ധതിയുടെ പ്രാധാന്യം മനസിലാക്കുന്നതനുസരിച്ച് പരാതികളുടെ
എണ്ണം കഴിഞ്ഞ വർഷങ്ങളുടേതിനേക്കാൾ വർദ്ധിച്ചു. 9995966666 എന്നതാണ് യോദ്ധാവ് ആന്റി നാർകോടിക്സ് വാട്സ് ആപ്പ് നമ്പർ. നമ്പറിലേക്ക് വോയ്സ് മെസേജ്, ടെക്സ്റ്റ് മെസേജ്, ചിത്രങ്ങൾ എന്നിങ്ങനെയുള്ള രൂപത്തിൽ വിവരം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

