Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂനമർദം; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
sea
cancel

തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത 36 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ നിർദ്ദേശം. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തീരമേഖലയിൽ ജാഗ്രത പുലർത്താൻ റവന്യൂ, ഫിഷറീസ് വകുപ്പുകൾക്കും കോസ്റ്റൽ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കന്യാകുമാരിക്ക് തെക്ക്  ന്യൂനമര്‍ദം രൂപപ്പെടുന്നതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ന്യൂനമർദ്ദം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും  ഈ സാഹചര്യത്തിൽ അടുത്ത 36 മണിക്കൂര്‍  കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്കൻ ഉള്‍കടല്‍, ലക്ഷദ്വീപ്‌ ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നീ തെക്കൻ മേഖലയില്‍ മത്സ്യബന്ധനം നടത്തരുത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - warning for fisher man- Kerala News
Next Story