Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോണിൽ...

ഫോണിൽ വിളിക്കരുതെന്ന്​ പൊലീസിന്​ ​മുന്നറിയിപ്പ്​ നൽകിയെന്ന്​; മജിസ്​ട്രേറ്റിന്​ സ്ഥാനചലനം

text_fields
bookmark_border
ഫോണിൽ വിളിക്കരുതെന്ന്​ പൊലീസിന്​ ​മുന്നറിയിപ്പ്​ നൽകിയെന്ന്​; മജിസ്​ട്രേറ്റിന്​ സ്ഥാനചലനം
cancel

തി​രു​വ​ന​ന്ത​പു​രം: ത​െൻറ ഫോ​ണി​ൽ വി​ളി​ക്ക​രു​തെ​ന്ന്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ വാ​ക്കാ​ലും ഒൗ​ദ്യോ​ഗി​ക​മാ​യും നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന ആ​ക്ഷേ​പ​ത്തി​ന്​​ പി​ന്നാ​ലെ മ​ജി​സ്​​ട്രേ​റ്റി​ന്​ സ്ഥാ​ന​ച​ല​നം.

നെ​യ്യാ​റ്റി​ൻ​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്​​ട്രേ​റ്റ്​ റോ​സ്​​മേ​രി​യെ​യാ​ണ്​ അ​ഡീ. മു​ൻ​സി​ഫ്​ 2 ആ​യി മാ​റ്റി​ ജി​ല്ല ജു​ഡീ​ഷ്യ​റി ര​ജി​സ്​​ട്രാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ ഫോ​ണി​ൽ വി​ളി​ച്ച പാ​റ​ശ്ശാ​ല പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നോ​ട്​ ത​ന്നെ ഫോ​ണി​ൽ വി​ളി​ക്ക​രു​തെ​ന്നും​ മ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ ഇ​ക്കാ​ര്യം പ​റ​യ​ണ​മെ​ന്നും മ​ജി​സ്​​ട്രേ​റ്റ്​ നി​ർ​ദേ​ശി​ച്ചെ​ന്നാ​ണ്​ ആ​ക്ഷേ​പം. തു​ട​ർ​ന്ന്​ പൊ​ലീ​സ്, എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട്​ ത​െൻറ ഫോ​ണി​ൽ വി​ളി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സി.​എം.​ഒ​യെ​യോ ​െബ​ഞ്ച്​ ക്ലാ​ർ​ക്കി​നെ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും​ ചൂ​ണ്ടി​ക്കാ​ട്ടി എ​സ്.​എ​ച്ച്.​ഒ​മാ​ർ​ക്ക്​ മ​ജി​സ്ട്രേ​റ്റ്​ ക​ത്ത്​ ന​ൽ​കി​യ​ത്രെ.

അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ മ​ജി​സ്​​ട്രേ​റ്റി​നെ മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ്​ ജി​ല്ല ജു​ഡീ​ഷ്യ​റി ര​ജി​സ്​​ട്രാ​ർ പി.​ജി. അ​ജി​ത്​​കു​മാ​ർ പു​റ​ത്തി​റ​ക്കി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ. മു​ൻ​സി​ഫ്​ 1 ബി. ​ശാ​ലി​നി​യാ​ണ്​ പു​തി​യ നെ​യ്യാ​റ്റി​ൻ​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Magistratetransferpolice
News Summary - Warned police not to make phone calls Magistrate transfered
Next Story