Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർഡ്​...

വാർഡ്​ ഉപതെരഞ്ഞെടുപ്പ്​: തൃശൂരിൽ എൽ.ഡി.എഫിന്​ പ്രഹരം

text_fields
bookmark_border
വാർഡ്​ ഉപതെരഞ്ഞെടുപ്പ്​: തൃശൂരിൽ എൽ.ഡി.എഫിന്​ പ്രഹരം
cancel

തൃശൂർ: ജില്ലയിലെ നാല്​ തദ്ദേശ സ്ഥാപന വാർഡുകളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ കനത്ത ആഘാതം. ഒരു സീറ ്റ്​ നിലനിർത്തിയ യു.ഡി.എഫ്​ മറ്റ്​ മൂന്ന് സീറ്റും എൽ.ഡി.എഫിൽനിന്ന്​ പിടിച്ചെടുത്തു.

കഴിഞ്ഞ തവണ 650 വോട്ടി​​െ ൻറ ഭൂരിപക്ഷത്തിന്​ എൽ.ഡി.എഫ്​ ജയിച്ച തളിക്കുളം ബ്ലോക്ക്​ പഞ്ചായത്തിലെ ചേറ്റുവ ഡിവിഷൻ യു.ഡി.എഫ്​ 730 വോട്ട്​ ഭൂ രിപക്ഷത്തോടെ പിടിച്ചെടുത്തു. ആരോപണത്തെ തുടർന്ന എൽ.ഡി.എഫ്​ അംഗം രാജി വെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ ്​. യു.ഡി.എഫിനു വേണ്ടി നൗഷാദ്​ കൊട്ടിലിങ്ങലും എൽ.ഡി.എഫ്​ സ്ഥാനാർഥിയായി സുനിൽ പണിക്കശ്ശേരിയുമാണ്​ മത്സരിച്ചത്​.

മൂന്ന്​ ഗ്രാമപഞ്ചായത്ത്​ വാർഡിലും യു.ഡി.എഫിനാണ്​ ജയം. മാളയിലെ പൊയ്യ പഞ്ചായത്ത്​ പൂപ്പത്തി വാർഡിൽ യു.ഡി.എഫി​​െൻറ സജിത ടൈറ്റസ്​ 42 വോട്ടിന്​ ജയിച്ചു. സി.പി.എമ്മിലെ അനു ഗോപിയായിരുന്നു എതിർസ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ 139 വോട്ടി​​െൻറ ഭൂരിപക്ഷം ലഭിച്ച വാർഡാണ്​. മെംബറായിരുന്ന സിന്ധു ജോയി വിദേശത്ത്​ ജോലി കിട്ടിയതിനെത്തുടർന്ന്​ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്​.

പാഞ്ഞാൽ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി വാർഡാണ്​ യു.ഡി.എഫ്​ പിടിച്ചെടുത്ത മ​െറ്റാന്ന്​. എൽ.ഡി.എഫി​​െൻറ പ്രതിനിധിയായിരുന്ന ഗിരിജ സോമനാഥ്​ സർക്കാർ ജോലി കിട്ടിയതിനെത്തുടർന്ന രാജി വെച്ച ഒഴിവിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.എസ്​. ആസ്യ 187 വോട്ട്​ അധികം നേടിയാണ്​ ജയിച്ചത്​. സി.പി.ഐയുടെ ശ്രീന വിനോദായിരുന്നു എതിർസ്ഥാനാർഥി. കഴിഞ്ഞ തവണ എൽ.ഡി.എഫിന്​ 17 വോട്ടായിരുന്നു ഭൂരിപക്ഷം.

കോലഴി പഞ്ചായത്ത്​ കോലഴി നോർത്ത്​ വാർഡ്​ കോൺഗ്രസ്​ നിലനിർത്തി. 165 വോട്ട്​ ഭൂരിപക്ഷത്തിൽ വി.കെ. സുരേഷ്​ കുമാറാണ്​ ജയിച്ചത്​. സി.പി.ഐയിലെ വി.ജി. രാജനായിരുന്നു എതിരാളി. കോൺഗ്രസ്​ പ്രതിനിധിയായിരുന്ന കെ.ജെ. ചാണ്ടിയുടെ മരണത്തെ തുടർന്നാണ്​ ഉപതെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രിന്​ 110 വോട്ടായിരുന്നു ഭൂരിപക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala newsmalayalam newsWard By Election
News Summary - Ward By Election CPIM Slams-Kerala News
Next Story