വാർഡ് വിഭജനം; ബ്ലോക്ക് പഞ്ചായത്തുകളില്‍ 187 അധിക വാര്‍ഡുകള്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 187 വാര്‍ഡുകള്‍ പുതുതായി നിലവില്‍വരും. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം 2080ല്‍ നിന്ന് 2267 ആയി ഉയരും. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള കരട് വിജ്ഞാപനത്തിൽ സ്ത്രീകള്‍ക്കും പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള സംവരണ വാര്‍ഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
നിര്‍ദിഷ്ട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തിനൊപ്പമുള്ളത്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂണ്‍ ഏഴുവരെ സമര്‍പ്പിക്കാം. ഡീലിമിറ്റേഷന്‍ കമീഷന് സെക്രട്ടറിക്കോ കലക്ടര്‍ക്ക് നേരിട്ടോ രജിസ്ട്രേഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നല്‍കണം.
ഡീലിമിറ്റേഷന്‍ കമീഷന്റെ വിലാസം: സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്, കോര്പറേഷന് ബില്‍ഡിങ് നാലാം നില, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം -695033 ഫോണ്‍:0471-2335030. വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ല കലക്ടറേറ്റുകളിലും https://delimitation.lsgkerala.gov.in, https://sec.kerala.gov.in എന്നീ വെബ് സൈറ്റിലും പരിശോധിക്കാം. അന്തിമപട്ടിക മൂന്നാഴ്ചക്കകം പുറത്തിറക്കും. കോർപറേഷൻ, മുനിസിപ്പാലിറ്റി വാർഡ് വിഭജനത്തിന്റെ അന്തിമപട്ടിക കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

