അഭിമാന പോര്
text_fieldsപാലക്കാട്: മീനവെയിലിനെ വെല്ലുന്ന പോരാട്ടച്ചൂടാണ് പാലക്കാട് മണ്ഡലത്തിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും സിറ്റിങ് എം.എൽ.എയുമായ ഷാഫി പറമ്പിൽ, അഭിഭാഷക സംഘടന നേതാവും സി.പി.എമ്മിെൻറ യുവമുഖവുമായ സി.പി. പ്രമോദ്, ബി.ജെ.പിക്കുവേണ്ടി സാേങ്കതിക വിദഗ്ധൻ ഇ. ശ്രീധരൻ എന്നിവരാണ് കളത്തിലുള്ളത്. 2016ലെ ശക്തമായ ത്രിേകാണ മത്സരത്തിൽ 17,483 വോട്ടുകൾക്കായിരുന്നു ഷാഫിയുടെ ജയം. തദ്ദേശ തെരഞ്ഞെടുപ്പിലും മേൽക്കോയ്മ നിലനിർത്താൻ യു.ഡി.എഫിനായി. ഭൂരിപക്ഷം
3785 ആയി കുറഞ്ഞു. പാലക്കാട് നഗരസഭയിൽ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ചതിെൻറ ആത്മവിശ്വാസം ബി.ജെ.പിക്കുണ്ടെങ്കിലും മണ്ഡലത്തിലെ പഞ്ചായത്തുകളിലൊന്നും പാർട്ടിക്ക് സ്വാധീനമുറപ്പിക്കാനായിട്ടില്ല. പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫും ഒരിടത്ത് എൽ.ഡി.എഫുമാണ് ഭരണത്തിൽ. നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെെട്ടങ്കിലും തദ്ദേശത്തിലെ വോട്ടുനേട്ടത്തിൽ രണ്ടാം സ്ഥാനത്തെത്താനായത് ഇടതിന് ആശ്വാസമാണ്. സ്വന്തം ക്യാമ്പിലെ സ്വരച്ചേർച്ചയില്ലായ്മ യു.ഡി.എഫിന് വെല്ലുവിളിയാണ്. വിമത സ്വരമുയർത്തിയ എ.വി. ഗോപിനാഥിനെ ഉമ്മൻ ചാണ്ടി ഇടപെട്ട് ശാന്തനാക്കിയെങ്കിലും െഎ.എൻ.ടി.യു.സിയിൽ ഒരു വിഭാഗം പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്.എങ്കിലും ഷാഫിയുടെ ജനകീയത അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. 2011ൽ
കൈവിട്ട മണ്ഡലത്തിൽ കഴിഞ്ഞ തവണ എൻ.എൻ. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് സി.പി.എമ്മിൽ സജീവ ചർച്ചയായിരുന്നു. ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ നേതാവ് സി.പി പ്രമോദിനെ കളത്തിലിറക്കി തിരിച്ചുവരവിന് ഒരുങ്ങുകയാണ് എൽ.ഡി.എഫ്. സംസ്ഥാന സർക്കാറിെൻ റ വികസന നയങ്ങൾ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാൻ കഴിഞ്ഞതും ഇടതിന് ആശ്വാസം പകരുന്നു. ഡോ. ഇ. ശ്രീധരെൻറ രംഗപ്രവേശനത്തോടെ എൻ.ഡി.എ ക്യാമ്പിലും ആത്മവിശ്വാസത്തിന് കുറവില്ല. കന്നിയങ്കത്തിനിറങ്ങുന്ന ശ്രീധരന് പ്രായവും രാഷ്ട്രീയ പരിചയക്കുറവും ആവും പ്രധാന വെല്ലുവിളി. വിജയപ്രതീക്ഷ നോക്കിയാൽ ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമാണ് പാലക്കാട്. ഇ. ശ്രീധരെൻറ വ്യക്തിപ്രഭാവത്തിൽ അവർ പ്രതീക്ഷ വെക്കുേമ്പാൾ ജാതി സമവാക്യങ്ങൾ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. കഴിഞ്ഞതവണ ബി.ജെ.പിക്കായി കളത്തിലിറങ്ങിയ ശോഭാ സുരേന്ദ്രൻ രണ്ടാം സ്ഥാനവുമായാണ് മടങ്ങിയത്. 2011ൽ മൂന്നാം സ്ഥാനത്തുനിന്ന ബി.ജെ.പി അഞ്ച് വർഷത്തിനിടെ രണ്ടാമതെത്തിയത് ഇടത്, വലത് മുന്നണികൾക്ക് ഒെട്ടാന്നുമല്ല ആധിയേറ്റിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.