Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുദ്ധം:...

യുദ്ധം: കേരളത്തിൽനിന്നുള്ള കയറ്റുമതി ഇടിഞ്ഞു

text_fields
bookmark_border
യുദ്ധം: കേരളത്തിൽനിന്നുള്ള കയറ്റുമതി ഇടിഞ്ഞു
cancel

കൊ​ച്ചി: യു.​എ​സ്​-​ഇ​റാ​ൻ യു​ദ്ധം സൃ​ഷ്ടി​ച്ച അ​നി​ശ്​​ചി​ത​ത്വം സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യു​ള്ള ക​യ​റ്റു​മ​തി​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​ക്കി. ഈ ​വ​ർ​ഷം മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ്​ മാ​സ​ങ്ങ​ളി​ലെ ക​ണ​ക്ക്​ പ്ര​കാ​രം ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി 33.30 ശ​ത​മാ​ന​വും ക​രി​പ്പൂ​ർ വ​ഴി​യു​ള്ള​ത്​ 55.35 ശ​ത​മാ​ന​വും കു​റ​ഞ്ഞ​താ​യി കേ​ര​ള എ​ക്സ്പോ​ർ​ട്ടേ​ഴ്​​സ്​ ഫോ​റം റി​പ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ 3146.9 മെ​ട്രി​ക്​ ട​ണ്ണും ഏ​പ്രി​ലി​ൽ 4370.7 മെ​ട്രി​ക് ട​ണ്ണും മേ​യി​ൽ 4563.6 മെ​ട്രി​ക്​ ട​ണ്ണു​മാ​യി​രു​ന്നു കൊ​ച്ചി​വ​ഴി ക​യ​റ്റു​മ​തി. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ഇ​ത്​ യ​ഥാ​ക്ര​മം 2001 മെ​ട്രി​ക്​ ട​ൺ, 2992 മെ​ട്രി​ക്​ ട​ൺ, 3065 മെ​ട്രി​ക്​ ട​ൺ എ​ന്നി​ങ്ങ​നെ കു​റ​ഞ്ഞു. മാ​ർ​ച്ച്​-​മേ​യ്​ കാ​ല​യ​ള​വി​ൽ കൊ​ച്ചി​യി​ലെ ക​യ​റ്റു​മ​തി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 12081.2 മെ​ട്രി​ക്​ ട​ണ്ണി​ൽ​നി​ന്ന് 8085 ആ​യി ഇ​ടി​ഞ്ഞു.

ക​രി​പ്പൂ​രി​ൽ​നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ 2900.96 മെ​ട്രി​ക്​ ട​ൺ, ഏ​പ്രി​ലി​ൽ 3818.93 മെ​ട്രി​ക്​ ട​ൺ, മേ​യി​ൽ 3384.42 മെ​ട്രി​ക്​ ട​ൺ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​യ​റ്റു​മ​തി. ഇ​ത്ത​വ​ണ യ​ഥാ​ക്ര​മം 1353.2 മെ​ട്രി​ക്​ ട​ൺ, 1690.52 മെ​ട്രി​ക്​ ട​ൺ, 1467.96 മെ​ട്രി​ക്​ ട​ൺ എ​ന്നി​ങ്ങ​നെ​യാ​ണ്. ഏ​പ്രി​ൽ-​മേ​യ്​ കാ​ല​യ​ള​വി​ലെ ക​രി​പ്പൂ​രി​ലെ ക​യ​റ്റു​മ​തി ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ 10104.31 മെ​ട്രി​ക്​ ട​ണ്ണി​ൽ​നി​ന്ന്​ 4511.68 മെ​ട്രി​ക്​ ട​ണ്ണാ​യാ​ണ്​ കു​റ​ഞ്ഞ​ത്.

കൊ​ച്ചി​യി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി​യും ക​രി​പ്പൂ​രി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി​യും പ​ഴ​ങ്ങ​ളും പൂ​ക്ക​ളു​മാ​ണ്​ കൂ​ടു​ത​ലാ​യും ക​യ​റ്റു​മ​തി ചെ​യ്ത​ത്. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ മു​ള​ക്, ക​യ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ക​യ​റ്റു​മ​തി കൂ​ടി​യ​പ്പോ​ൾ ഏ​ലം, കോ​ട്ട​ൺ തു​ണി​ത്ത​ര​ങ്ങ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്സ്, മ​ത്സ്യം, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യു​ടേ​ത് കു​റ​ഞ്ഞു. വി​ത​ര​ണ ശൃം​ഖ​ല​യി​ലെ അ​നി​ശ്​​ചി​ത​ത്വ​വും ക​യ​റ്റു​മ​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യി എ​ക്സ്​​പോ​ർ​ട്ടേ​ഴ്​​സ്​ ഫോ​റം സെ​ക്ര​ട്ട​റി മു​ൻ​ഷി​ദ്​ അ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exportsFallKerala NewsUS Iran War
News Summary - War: Exports from Kerala fall
Next Story