വഖ്ഫ് ഉമീദ് രജിസ്ട്രേഷൻ: 15ന് മുമ്പ് ‘വെരിഫൈഡ്’ സ്റ്റാറ്റസാക്കണം -സുന്നി മഹല്ല് ഫെഡറേഷൻ
text_fieldsമലപ്പുറം: ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മുതവല്ലിമാർ മെയ് 15ന് മുമ്പ് രജിസ്ട്രേഷൻ സ്റ്റാറ്റസ് ‘പെൻഡിങ്’ ആണെങ്കിൽ വഖഫ് ബോർഡ് ഓഫിസുകളുമായി ബന്ധപ്പെട്ട് ‘വെരിഫൈഡ് ’ സ്റ്റാറ്റസിലേക്ക് മാറ്റണമെന്ന് എസ്.എം.എഫ് സുവർണ ജൂബിലി ശിൽപശാലയിൽ നിർദേശം.
ഇതുവരെ രജിസ്ട്രേഷൻ നടത്താത്ത, വഖഫ് ആധാരമുള്ള എല്ലാ വഖഫ് സ്ഥാപന ഭാരവാഹികളും അവസാന തിയതിയായ മെയ് 17ന് മുമ്പ് ഉമീദ് പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും പോർട്ടലിൽ രജിസ്ട്രേഷൻ നടത്തിയ ശേഷം മെറ്റ ഡാറ്റ ഫോം പൂരിപ്പിച്ച് രേഖകളുടെ പകർപ്പുകൾ സഹിതം ഡിവിഷനൽ ഓഫിസുകളിൽ സമർപ്പിക്കണമെന്നും വഖഫ് ഉപസമിതി സി.ഇ.ഒ ബഷീർ കല്ലേപ്പാടം പറഞ്ഞു.
ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ടി.പി ചെറുപ്പ, നാസർ ഫൈസി കൂടത്തായി, കെ.എ. റഹ്മാൻ ഫൈസി, സലീം എടക്കര, ആർ.വി. കുട്ടി ഹസൻ ദാരിമി, അബൂബക്കർ ഫൈസി മലയമ്മ, എ.കെ. ആലിപ്പറമ്പ്, ഇസ്മാഈൽ ഹുദവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

